01:06am 08 November 2026
NEWS
പൃഥ്വിരാജിനോട് നിരുപാധികം മാപ്പ് പറഞ്ഞ് മൈത്രേയൻ
24/03/2025  12:16 PM IST
nila
പൃഥ്വിരാജിനോട് നിരുപാധികം മാപ്പ് പറഞ്ഞ് മൈത്രേയൻ

നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനോട് നിരുപാധികം മാപ്പ് പറഞ്ഞ് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ മൈത്രേയൻ. പൃഥ്വിരാജ് ഇതുവരെ ഒരു നല്ല സിനിമ എടുത്തതായി ഞാൻ കേട്ടിട്ട് പോലുമില്ല എന്ന് ഒരു അഭിമുഖത്തിൽ മൈത്രേയൻ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. ഇതിന് പിന്നാലെയാണ് നിരുപാധികം മാപ്പ് ചോദിച്ച് മൈത്രേയൻ സമൂഹ മാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചത്. 

താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി മാറിയതിൽ ഖേദമുണ്ടെന്നും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും മൈത്രേയൻ കുറിച്ചു. പൃഥ്വിരാജ് സുകുമാരനെന്ന സംവിധായകനിൽ വിശ്വാസമില്ലെന്നും അതുകൊണ്ട് ‘എമ്പുരാൻ’ സിനിമ കാണില്ലെന്നുമായിരുന്നു മൈത്രേയൻ അഭിമുഖത്തിൽ പറഞ്ഞത്. 

മൈത്രേയന്റെ കുറിപ്പ്:

‘‘ബഹുമാനപൂർവം പൃഥ്വിരാജിന്,

മൂന്നു പേർ എന്നെ അഭിമുഖ സംഭാഷണം ചെയ്യാൻ വന്നു എന്നുള്ള കാര്യം സത്യമാണ്. പല വിഷയങ്ങൾ സംസാരിച്ചിരുന്നതിൽ സിനിമ, സംവിധാനം, അഭിനയം എന്നിവ കൂടി ചർച്ച ചെയ്തു എന്ന കാര്യവും സത്യമാണ്. താങ്കൾ സംവിധാനം ചെയ്ത സിനിമകളെപറ്റിയും സംസാരിച്ചിരുന്നു എന്നതും സത്യമാണ്. 

ഈ പോസ്റ്ററിൽ ഉള്ളവരി ഞാൻ പറഞ്ഞതും സത്യമാണ്. പക്ഷേ, ഇത്തരം ഒരു പോസ്റ്റർ ഇറക്കാനുള്ള ഉദ്ദേശത്തോടെയാണ് അവർ ആ ചോദ്യങ്ങൾ ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നു. താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി ഞാൻ മാറിയതിൽ ഖേദിക്കുന്നു. നിരുപാധികം മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ സിനിമ ഞാൻ കാണുന്നതായിരിക്കും.’’

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img