07:58pm 13 November 2025
NEWS
കോടികൾ ചിലവാക്കി എടുത്ത നവകേരള ബസിന് അറ്റകുറ്റപ്പണി; ബസിന്റെ ചില്ലും എസിയും റിപ്പയർ ചെയ്തു
25/11/2023  08:57 AM IST
web desk
കോടികൾ ചിലവാക്കി എടുത്ത നവകേരള ബസിന് അറ്റകുറ്റപ്പണി; ബസിന്റെ ചില്ലും എസിയും റിപ്പയർ ചെയ്തു
HIGHLIGHTS

കാഴ്ചകൾ കൂടുതൽ വ്യക്തമാകാനായി ബസിന്റെ ചില്ലുകൾ മാറിയെന്നാണ് സൂചനകൾ. അതോടൊപ്പം, എ സി റിപ്പയർ ചെയ്യുകയും ചെയ്തു

നവകേരള സദസ്സിൽ എത്തിച്ചേരാൻ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിന് കോഴിക്കോട് അറ്റകുറ്റപ്പണി.  കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ കോഴിക്കോട് നടക്കാവുള്ള വർക്ക് ഷോപ്പിൽ എത്തിച്ചു ബസിന്റെ ചില്ലുകൾ മാറി. കാഴ്ചകൾ കൂടുതൽ വ്യക്തമാകാനായി ബസിന്റെ ചില്ലുകൾ മാറിയെന്നാണ് സൂചനകൾ. അതോടൊപ്പം, എ സി റിപ്പയർ ചെയ്യുകയും ചെയ്തു. 


ബസ് നിർമിച്ച സ്ഥാപനത്തിന്റെ ജീവനക്കാരും സ്ഥലത്തു എത്തിയിരുന്നു. വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു ബസ് സർവീസിനായി വർക്ക് ഷോപ്പിലെത്തിച്ചത്. റിപ്പയറിംഗിന് ആവശ്യമായ സാധനങ്ങൾ മുൻകൂറായി കടയിലെത്തിച്ചിരുന്നു. 

കഴിഞ്ഞ ദിവസം നവകേരള ബസ് വയനാട് മാനന്തവാടിയിൽ എത്തിയപ്പോൾ ചെളിയിൽ താഴ്ന്നിരുന്നു. ഒടുവിൽ പൊലീസും സുരക്ഷാ അംഗങ്ങളുടെയും പരിശ്രമത്തിലാണ് ബസ് ഉയർത്തിയത്. ചെളിയിൽ താഴ്ന്ന ബസിന്റെ ടയർ, കയർ ഉപയോഗിച്ചാണ് പൊലീസും സുരക്ഷാ അംഗങ്ങളും മുകളിലേയ്ക്ക് കയറ്റിയത്. 

അതേസമയം, കോഴിക്കോട് നവകേരള സദസ് നാളെ അവസാനിക്കുന്നത്. ഇന്നത്തെ കോഴിക്കോട് നോർത്ത് സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസിന് എരഞ്ഞിപ്പാലം ട്രിപ്പന്റ ഹോട്ടലിലെ പ്രഭാതയോഗത്തോടെയാണ് തുടക്കമാകുന്നത്. കൊയിലാണ്ടി, കോഴിക്കോട് നോർത്ത്, സൗത്ത്, എലത്തൂർ മണ്ഡലങ്ങളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളും പ്രഭാതയോഗത്തിൽ മുഖ്യമന്ത്രിയോടൊപ്പം പങ്കെടുക്കും.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img