NEWS
എളംകുളം മെട്രോ സ്റ്റേഷനിൽ അറ്റകുറ്റപ്പണി സഹോദരൻ അയ്യപ്പൻ റോഡിൽ രാത്രി ഗതാഗത നിയന്ത്രണം
26/06/2026 05:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എളംകുളം മെട്രോ സ്റ്റേഷനിൽ ജൂൺ 29 മുതൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ ദിവസവും രാത്രി 11.00 മുതൽ രാവിലെ 6.00 വരെ സഹോദരൻ അയ്യപ്പൻ റോഡിൽ ഫാത്തിമ ചർച്ച് മുതൽ ടോക് എച്ച് റോഡ് വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെ.എം ആർ എൽ അറിയിച്ചു.ട്രാഫിക് പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ നിർദ്ദേശാനുസരണം ഈ സമയത്ത് ഇരു ദിശകളിലേക്കുമുള്ള വാഹന ഗതാഗതം റോഡിന്റെ ഒരു വശം മാത്രമുപയോഗിച്ചാണ് ക്രമീകരിക്കുക. വാഹനയാത്രികർ ഗതാഗത നിയന്ത്രണങ്ങൾ പാലിക്കുകയും സ്ഥലത്തുള്ള ട്രാഫിക് പൊലീസിന്റെയും സുരക്ഷാ ജീവനക്കാരുടെയും നിർദേശങ്ങൾ അനുസരിക്കുകയും വേണമെന്നും
അറ്റകുറ്റപ്പണികൾ സുരക്ഷിതമായും സമയബന്ധിതമായും പൂർത്തിയാക്കുന്നതിനായി പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണം എന്നും കെ.എം ആർ എൽ അഭ്യർഥിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









