03:56am 08 September 2026
NEWS
കോട്ടയം ജില്ലയിലെ മയക്കുമരുന്ന് ലഹരി വില്പന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ എംഡിഎംഎ യുമായി പിടിയിൽ
24/06/2025  02:52 PM IST
ചെറുകര സണ്ണിലൂക്കോസ്
കോട്ടയം ജില്ലയിലെ മയക്കുമരുന്ന് ലഹരി വില്പന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ എംഡിഎംഎ യുമായി പിടിയിൽ

കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ കിരൺ മനോജ് (24) ആണ് അറസ്റ്റിലായത്.

12 ഗ്രാം ഓളം എംഡിഎംഎ യും ഇയാളിൽ നിന്ന് കണ്ടെടുത്തു..

ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്പിയുടെ ലഹരി വിരുദ്ധ സേന, കോട്ടയം ഈസ്റ്റ് പോലീസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

20 കിലോ കഞ്ചാവ് കൈവശം വയ്ക്കുന്നതിനു തുല്യമായ രാസലഹരിയാണ് ഇയാൾ കൈവശം വച്ചിരുന്നതെന്നും അധികൃതർ പറഞ്ഞു.

ബാംഗ്ലൂരിൽ നിന്നുമാണ് ഇയാൾ എംഡിഎംഎ കോട്ടയത്ത് എത്തിക്കുന്നത്.

തുടർന്ന് ഇവിടെയുള്ള ചെറുകിട കച്ചവടക്കാർക്ക് ചെറിയ പാക്കറ്റുകളിലായി വിതരണം ചെയ്യുകയാണ് പതിവ്.

ഇതിനായി വിദ്യാർത്ഥികളും യുവാക്കളും അടക്കുന്ന ഒരു സംഘത്തെയും ഇയാൾ നിയോഗിച്ചിരുന്നു. ഈ യുവാക്കളുടെ കൈവശം രാസ ലഹരി ആവശ്യക്കാരിലേക്ക് കൈമാറുകയാണ് രീതി. കൂട്ടാളി സംഘത്തെയും പിടികൂടാൻ ശ്രമം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

ഒരുമാസം മുമ്പ് ഇയാളുടെ പ്രധാന കൂട്ടാളിയേയും സമാനമായ കേസിൽ പിടികൂടിയിരുന്നു.

കോട്ടയം ഡിവൈഎസ്പി അനീഷ് കെ ജി ,നർക്കോട്ടിക് സെൽ ഡിവൈഎസ്പി എ.ജെ തോമസ്, ഈസ്റ്റ് എസ് എച്ച് ഒ യു. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ എസ്. ഐ മാരായ പ്രവീൺ, മനോജ്, പ്രീതി, പ്രദീപ് സീനിയർ സിപിഒ രമേശൻ, കഹാർ, കിഷോർ, ഡാൻസാഫ് ടീം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ കോടതിയിൽ ഹാജരാക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img