NEWS
തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന മഹിമ നമ്പ്യാർ...
24/09/2025 11:39 AM IST
Cinema desk

മലയാളത്തിൽ 'മാസ്റ്റർ പീസ്', 'വാലാട്ടി', 'RDX' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച മഹിമ നമ്പ്യാർ തമിഴിൽ 'ചാട്ടൈ' ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം വമ്പൻ വിജയമായതിനെ തുടർന്ന് മഹിമ നമ്പ്യാർ 'കുട്രം-23', 'അസുരഗുരു', 'മഹാമുനി' തുടങ്ങി ഒരുപാട് തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതിനെ തുടർന്ന് ഇപ്പോൾ തമിഴ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി തിളങ്ങി വരുന്ന മഹിമ നമ്പ്യാർ അടുത്ത് തെലുങ്ക് സിനിമയിലും പ്രവേശിക്കാനിരിക്കുകയാണ്. ജാനകിരാം മറേല്ല സംവിധാനം ചെയ്യുന്ന ചിത്രം മുഖേനയാണ് മഹിമ നമ്പ്യാർ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം കുറിച്ചുള്ള മറ്റുവിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. ഒക്ടോബർ രണ്ടാം തിയതി ഗാന്ധിജയന്തി ദിവസം ചിത്രം കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുമെന്നാണ് റിപ്പോർട്ട്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











