
കൊച്ചി - പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള സേവാ പാക്ഷികത്തോടനുബന്ധിച്ച് ബിജെപി മഹിളാ മോർച്ച സിറ്റി ജില്ലാ കമ്മിറ്റി ചൈതന്യ ഐ ഹോസ്പിറ്റൽ പാലാരിവട്ടത്തിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന-തിമിര ശാസ്ത്രക്രിയ പരിശോധന എന്നിവയ്ക്കുള്ള ക്യാമ്പ് സംഘടിപ്പിച്ചു.
രവിപുരം സൗത്ത് ടെമ്പിൽ ലൈനിൽ ഭജന സംഘം ഹാളിൽ നടന്ന ക്യാമ്പ് ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു.
മഹിളാ മോർച്ച സിറ്റി ജില്ലാ പ്രസിഡണ്ട് റാണി ഷൈൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ധന്യ ( ചൈതന്യ ഐ ഹോസ്പിറ്റിൽ ), ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. രമാദേവി തോട്ടുങ്കൽ, മണ്ഡലം ജന.സെക്രട്ടറി ശശികുമാര മേനോൻ, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി സ്മിത മേനോൻ, ജില്ലാ ജന. സെക്രട്ടറിമാരായ സി.എൻ. മിനി, ശ്രീലക്ഷ്മി അരുൺ കുമാർ, ജില്ലാ വൈസ് പ്രസിഡണ്ട് ശോണിമ നവീൻ എന്നിവർ ആശംസകൾ നേർന്നു.








