NEWS
ട്രക്ക് ഡ്രൈവർമാർക്ക് ഈദ് ഭക്ഷണം വിതരണം ചെയ്ത് മാഹിപ്രവാസി കൂട്ടായ്മ ഖത്തർ
05/04/2025 12:28 PM IST
nila

ദോഹ: മാഹി പ്രവാസി കൂട്ടായ്മയായ ടീ ടോക്ക് ഖത്തർ ഈദ് ദിനത്തിൽ ഇൻഡസ്ട്രിയൽ ഏരിയയിലും അബു സമ്ര അതിർത്തിയിലും 50 ട്രക്കുകളിൽ നിന്നുള്ള 70 ഓളം ഡ്രൈവർമാർക്ക് ഉച്ചഭക്ഷണം നൽകി.ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, അഫ്ഗാനിസ്ഥാൻ, ഈജിപ്ത്, ജോർദാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവർമാർക്കാണ് ഈദ് ഭക്ഷണം വിതരണം ചെയ്തത്. മാഹി പ്രവാസി കൂട്ടായ്മഅംഗങ്ങളായ മൻമദാൻ, ഷുഹൈബ്, ലിലാർ, ഫഹദ്, താജു, റഹിം, സിബി, ഷാജഹാൻ, വാഹിദ്, ജയപ്രകാശ് ജെ പി, ഫൈസൽ കെ, സോനേഷ്, ഫൈസൽ മാഹിഎന്നിവർ ഈദ് ഭക്ഷണവിതരണത്തിന് നേതൃത്വം നൽകി
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











