01:41am 08 September 2026
NEWS
മഹാത്മ ബസവേശ്വര ജയന്തി ആഘോഷം 20 മുതൽ; സംസ്ഥാനതല ഉദ്ഘാടനം മാവേലിക്കരയിൽ
14/04/2026  09:09 PM IST
nila
മഹാത്മ ബസവേശ്വര ജയന്തി ആഘോഷം 20 മുതൽ; സംസ്ഥാനതല ഉദ്ഘാടനം മാവേലിക്കരയിൽ


​ചെങ്ങന്നൂർ: നവോത്ഥാന നായകനും വീരശൈവ ലിംഗായത്ത് സമുദായത്തിന്റെ ആത്മീയ ഗുരുവുമായ മഹാത്മ ബസവേശ്വരന്റെ ജയന്തി ആഘോഷങ്ങൾ 20-ന് വിപുലമായ പരിപാടികളോടെ നടക്കും. വിശ്വവീരശൈവ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനമൊട്ടുക്ക് ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നതെന്ന് സമിതി ചെയർമാൻ മധു ഇടപ്പോൺ അറിയിച്ചു.
​ഈ വർഷത്തെ ജയന്തി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മാവേലിക്കരയിൽ പ്രശസ്ത തിരക്കഥാകൃത്ത് ഡോ. പ്രവീൺ ഇറവങ്കര നിർവഹിക്കും.  മധു ഇടപ്പോൺ അധ്യക്ഷത വഹിക്കും. വിശ്വൻ പടനിലം, ഇടപ്പോൺ അജികുമാർ, ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ കോട്ടയം, അജിത്ത് പൊൻകുന്നം, ശിവൻ പെരുമ്പാവൂർ തുടങ്ങിയവർ പ്രസംഗിക്കും.
​ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം ഘോഷയാത്രകൾ, സെമിനാറുകൾ, സാംസ്‌കാരിക സമ്മേളനങ്ങൾ, കലാകായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഹൈന്ദവ കലണ്ടർ പ്രകാരം വൈശാഖ മാസത്തിലെ മൂന്നാം ദിവസമാണ് ബസവേശ്വര ജയന്തിയായി ആഘോഷിച്ചുവരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.