05:50am 11 November 2026
NEWS
മഹാത്മാ അയ്യങ്കാളി ജന്മദിനം ആചരിച്ചു.
06/09/2025  06:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മഹാത്മാ അയ്യങ്കാളി ജന്മദിനം ആചരിച്ചു.

കൊച്ചി -  സാമുഹ്യ പരിഷ്കർത്താവ് മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗത്തോടെയും ആചരിച്ചു.

പള്ളുരുത്തി ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണം ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. ഷൈജു ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് അഡ്വ. രൂപേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജന. സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ, ജില്ലാ ട്രഷറർ പ്രസ്റ്റി പ്രസന്നൻ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡണ്ട് കെ.ടി. ബൈജു . യുവമോർച്ച ജില്ലാ പ്രസിഡണ്ട് റിനു ഹർഷൻ എന്നിവർ പ്രസംഗിച്ചു.മണ്ഡലം പ്രസിഡണ്ട് സുരേഷ്കുമാർ, ജന. സെക്രട്ടറിമാരായ റോഷൻ കുമാർ, നേതാക്കളായ സലില അശോകൻ, സുധ വിമോദ്,  ഭാനുവിക്രമൻ എന്നിവർ നേതൃത്വം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img