
ചെങ്ങന്നൂർ:എസ്എൻഡിപി യോഗം മാന്നാർ യൂണിയൻ ശ്രീനാരായണ ഗുരുദേവന്റെ 98 മത് മഹാസമാധി ദിനാചരണം ഭക്തി നിർഭരമായ ചടങ്ങുകളോട് കൂടി ഞായറാഴ്ച
നടക്കും രാവിലെ 8 മണിക്ക് യൂണിയൻ ഓഫീസിൽ സമൂഹ പ്രാർത്ഥനയും സമാധിദിനാചരണ സമ്മേളനവും നടക്കും. യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ, കൺവീനർ അനിൽ പി ശ്രീരംഗം, ജോയിൻ കൺവീനർ പുഷ്പ ശശികുമാർ, അഡ്.കമ്മിറ്റി അംഗങ്ങളായ അനിൽകുമാർ ടി കെ, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, രാജേന്ദ്രപ്രസാദ് അമൃത, പി ബി സൂരജ്, ഹരി പാലമൂട്ടിൽ,അനിഷ് പി ചേങ്കര, വനിതാ സംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിധു വിവേക്, എംപ്ലോയിസ് ഫോറം ചെയർമാൻ മനോജ് പാവുക്കര, എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. വനിതാ സംഘം വൈസ് ചെയർപേഴ്സൺ ബിനി സതീശൻ, കൺവീനർ വിജയലക്ഷ്മി,ട്രഷറർ പ്രവദ രാജപ്പൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് മോജിഷ് മോഹൻ, സെക്രട്ടറി ബിനുരാജ് വി,ജോയിൻ സെക്രട്ടറിമാരായ സബിത ബിജു,ഗംഗ സുരേഷ്, എംപ്ലോയീസ് ഫോറം യൂണിയൻ വൈസ് ചെയർമാൻ പ്രദീപ് പുതുശ്ശേരിൽ, കൺവീനർ സുരേഷ് കുമാർ കെ വി എന്നിവർ സമൂഹ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.
ചെന്നിത്തല മേഖലയിലെ വിവിധ ശാഖാ വക ഗുരു ക്ഷേത്രങ്ങളിൽ നടക്കുന്ന ചടങ്ങുകൾക്ക് മേഖലാ ചെയർമാൻ വിശ്വനാഥൻ കെ, വൈസ് ചെയർമാൻ വിജയൻ വൈജയന്തി, കൺവീനർ മോഹനൻ പി, ട്രഷറർ ജയപ്രകാശ് കീച്ചേരി ബംഗ്ലാവിൽ, എന്നിവർ നേതൃത്വം നൽകും മാന്നാർ മേഖലയിലെ വിവിധ ശാഖ ഗുരുക്ഷേത്രങ്ങളിൽ നടക്കുന്ന ചടങ്ങുകൾക്ക് മേഖലാ ചെയർമാൻ സുദിൻ പാമ്പാല, വൈസ് ചെയർമാൻ കുട്ടപ്പൻ ഇടയിലെപറമ്പിൽ, കൺവീനർ സുധാകരൻ സർഗ്ഗം എന്നിവർ നേതൃത്വം നൽകും.ഗ്രാമം മേഖലയിലെ വിവിധ ശാഖ ഗുരു ക്ഷേത്രങ്ങളിൽ നടക്കുന്ന ചടങ്ങുകൾക്ക് മേഖലാ ചെയർമാൻ ബിനു ബാലൻ,വൈസ് ചെയർമാൻ ജയലാൽ വി ആർ, കൺവീനർ രവി പി കളിയ്ക്കൽ എന്നിവർ നേതൃത്വം നൽകും. ബുധനൂർ മേഖലയിലെ വിവിധ ശാഖാ വക ഗുരു ക്ഷേത്രങ്ങളിൽ നടക്കുന്ന ചടങ്ങുകൾക്ക് മേഖലാ ചെയർമാൻ വിക്രമൻ കെ ദ്വാരക, വൈസ് ചെയർമാൻ സുധാകരൻ റ്റി എൻ, കൺവീനർ എം ഉത്തമൻ എന്നിവർ നേതൃത്വം നൽകും. യൂണിയൻ അതിർത്തിയിലെ എല്ലാ ശാഖകളിലും സമൂഹ പ്രാർത്ഥന, സമാധി പ്രാർത്ഥന, വിശ്വശാന്തി പ്രാർത്ഥന, ഉപവാസം, ദീപാരാധന,കഞ്ഞി വീർത്തൽ എന്നീ ചടങ്ങുകൾ നടക്കും











