NEWS
‘ഇസ്ലാംപുരിന്റെ’ പേര് ‘ഈശ്വർപുർ’ എന്നാക്കി മാറ്റി മഹാരാഷ്ട്ര സർക്കാർ
18/07/2025 08:46 PM IST
nila

മഹാരാഷ്ട്രയിലെ ‘ഇസ്ലാംപുരിന്റെ’ പേര് മാറ്റി മഹാരാഷ്ട്ര സർക്കാർ. ‘ഈശ്വർപുർ’ എന്നാണ് പുതിയപേര്. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ഛഗൻ ഭുജ്ബൽ നിയമസഭയെ അറിയിച്ചു. സംസ്ഥാന സർക്കാർ മന്ത്രിസഭാ തീരുമാനം കേന്ദ്രത്തിന്റെ അംഗീകാരത്തിനായി അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൺസൂൺ സമ്മേളനത്തിലാണ് ഇസ്ലാംപൂരിന്റെ പേര് മാറ്റുന്ന കാര്യം സർക്കാർ നിയമസഭയിൽ അറിയിച്ചത്. ഹിന്ദുത്വ സംഘടനയായ ശിവ് പ്രതിഷ്ഠാൻ, ‘ഇസ്ലാംപുരിന്റെ’ പേര് ‘ഈശ്വർപുർ’ എന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സാംഗ്ലി കലക്ടറേറ്റിലേക്ക് നിവേദനം അയച്ചിരുന്നു. തുടർന്നാണ് പേര് മാറ്റാനുള്ള നീക്കം തുടങ്ങിയത്. പേര് മാറ്റണമെന്ന ആവശ്യം 1986 മുതൽ നിലനിൽക്കുന്നുണ്ടെന്ന് ഇസ്ലാംപുരിരിലെ ശിവസേന നേതാവ് പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











