06:40am 13 November 2026
NEWS
നാലു കുഞ്ഞുങ്ങളെയും കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
17/08/2025  05:10 PM IST
nila
നാലു കുഞ്ഞുങ്ങളെയും കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

തന്റെ നാലു കുഞ്ഞുങ്ങളെയും കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അഹല്യനഗർ ജില്ലയിലാണ് സംഭവം. അരുൺ എന്ന യുവാവാണ്  ആറു മുതൽ പത്തു വരെ പ്രായമുള്ള മൂന്ന് പെൺമക്കളെയും ഒരു മകനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഭാര്യയുമായുള്ള വഴക്കിനെ തുടർന്നാണ് അരുൺ കൊടുംക്രൂരത ചെയ്തത്. 

കുട്ടികൾ പഠിക്കുന്ന ആശ്രമശാലയിലെത്തി അവരെ വീട്ടിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേന തന്റെ മോട്ടോർ സൈക്കിളിൽ കയറ്റി ഷിർദ്ദിക്കടുത്തുള്ള കൊർഹലെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. കുട്ടികളെ ഒന്നൊന്നായി കിണറ്റിൽ തള്ളിയിട്ട് സ്വയം ചാടിയതായാണ് വിവരം. മണിക്കൂറുകൾ കഴിഞ്ഞിട്ടും കുട്ടികളോ അരുണോ വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് പരിഭ്രാന്തരായ കുടുംബം തിരയാൻ തുടങ്ങി.

ഉടൻ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ കിണറ്റിൽ നിന്ന് അഞ്ചു മൃതദേഹങ്ങൾ കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img