05:59pm 03 September 2026
NEWS
മഹല്ല് നേതാക്കൾക്കു സ്വീകരണം നൽകി .
25/01/2025  11:59 PM IST
 മഹല്ല് നേതാക്കൾക്കു സ്വീകരണം നൽകി .

ദോഹ ഖത്തറിൽ സന്ദർശനത്തിന് എത്തിയ വില്ല്യാപ്പള്ളി അരയാക്കൂൽ താഴ മഹല്ല് നേതാക്കളായ ചിറക്കുനി മുഹമ്മദ്‌ ഹാജി , ആനാറാത് ഹമീദ് ഹാജി, താനി ഹമീദ് ഹാജി, താഴത് മഠത്തിൽ റാബിത് എന്നിവർക്കു ഖത്തർ മനാറുൽ ഹുദാ മദ്‌റസ കമ്മിറ്റി അരോമ ദർബാർ ഹാളിൽ ഇൽ വെച്ചു സ്വീകരണം നൽകി. വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് പ്രസിഡന്റ് നാസർഹാജി നീലിമ ഉൽഘാടനം ചെയ്തു. സന്ദർശനത്തിന് എത്തിയവർക്ക് മഹല്ല് പ്രസിഡന്റ് വണ്ണാണ്ടവിടെ കുഞ്ഞബ്ദുള്ളയുടെ അദ്യക്ഷതയിൽ ചേർന്ന യോഗം മഹല്ലിന്റെ സർവോന്മകമായ പുരോഗതിക്കു ഉള്ള പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകുക ഉണ്ടായി. പി വി എ നാസർ, സൽമാൻ മുണ്ട്യാട്ട്, ഇ എം കുഞ്ഞമ്മദ് , ലത്തീഫ് തിരുവോത്, ഇല്യാസ് മാസ്റ്റർ, കെ പി ഇബ്രാഹിം, ഷനീഫ്, സ്വാലിഹ് ഹുദവി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു റഹീസ് ഫൈസി പ്രാർത്ഥന നടത്തി മഹല്ല് സെക്രട്ടറി തിയ്യാറമ്പത് കുഞ്ഞമ്മദ് സ്വാഗതവും ട്രെഷറർ മുഹമ്മദ് അലി മോയിലോത് കണ്ടി നന്ദിയും പറഞ്ഞു .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img