05:10pm 12 November 2026
NEWS
മഹാ പഞ്ചായത്ത് സ്വാഗതസംഘം രൂപീകരണം ഇന്ന്
14/01/2026  08:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മഹാ പഞ്ചായത്ത് സ്വാഗതസംഘം രൂപീകരണം ഇന്ന്

കൊച്ചി: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച മുഴുവന്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ക്കുള്ള ആദരം വിജയോത്സവം 2026 മഹാ പഞ്ചായത്ത് 19ന് നടക്കും. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പരിപാടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി ഇന്ന് രൂപീകരിക്കും. 

എറണാകുളം ഡിസിസി ഓഫീസില്‍ ഉച്ചയ്ക്ക് മൂന്നു മണിക്ക് നടക്കുന്ന യോഗത്തില്‍ കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ കാര്യ സമിതി അംഗങ്ങള്‍, മുതിര്‍ന്ന നേതാക്കള്‍, കെപിസിസി, ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് മണ്ഡലം പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img