
ദോഹ:ഭിന്ന ശേഷിക്കാരായ 1,000 കുട്ടികളെ ശാക്തീകരിക്കാനും അവരുടെ ഉന്നമനത്തിനുമായുള്ള തന്റെ സ്വപ്ന പദ്ധതിസാക്ഷാത് ക്കരിക്കാനും
പ്രശസ്ത മജീഷ്യനും മൊട്ടിവേഷണറു മായ ഗോപിനാഥ് മുതുകാട്
നേതൃത്വം നൽകുന്ന
'എം ക്യൂബ്'സെപ്റ്റംബർ 19 വെള്ളിയാഴ്ച്ച ദോഹ ഡൽഹി പബ്ലിക് സ്കൂളിൽ നടക്കുമെന്ന്
സംഘാടകർ വാർത്താസമ്മേളനത്തിൽ അറീയിച്ചു.കാസർകോഡ്, മടിക്കൈയിൽ തുടക്കം കുറിച്ച ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ് (IIPD) എന്ന പദ്ധതിയെകുറിച്ച് വാർത്താ സമ്മേളനത്തിൽമജീഷ്യൻ ഗോപിനാഥ്വിശദീകരിച്ചു.
കഴിഞ്ഞ 44 വർഷത്തിനിടെ ലോകമെമ്പാടുമായി 8000-ത്തിലധികം വേദികളിൽ ഇന്ദ്രജാല പ്രകടനം കാഴ്ചവച്ച തന്റെസ്വപ്നപദ്ധതിക്കുവേണ്ടിയുള്ള പരിപാടിയിലൂടെവിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, നൈപുണ്യ വികസനം, കലകൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന ഉപജീവനമാർഗ്ഗങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന ഒരു സമഗ്ര മാതൃകയിലൂടെ ആയിരത്തിലധികം ഭിന്നശേഷിക്കാരായ കുട്ടികളെ അവരുടെ കഴിവുകൾ കണ്ടെത്തി, പരിശീലിപ്പിച്ചു, കഴിവതും സാധാരണ ജീവിത മാർഗങ്ങളിലേക്കു പൊരുത്തപ്പെടുവിക്കുവാനും ഉതകുക എന്നതാണ് ഐഐപിഡി വിഭാവനം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം ആസ്ഥാനമായുള്ള, ഡിഫറെൻറ് ആർട്സ് സെന്റർ (ഡിഎസിയുടെ) തെളിയിക്കപ്പെട്ട വിജയത്തെ അടിസ്ഥാനമാക്കിയാണ്പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
30 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന, ഏകദേശം നൂറ്റി ഇരുപതു കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതി, ഭിന്നശേഷിയുള്ള വ്യക്തികളുടെ വിദ്യാഭ്യാസം, പരിശീലനം, സ്വതന്ത്ര ജീവിതം എന്നിവയ്ക്കുള്ള ഒരു ആഗോള മാതൃകയായി വിഭാവനം ചെയ്യപ്പെടുന്നു.
2026 ന്റെ തുടക്കത്തിൽ പ്രവർത്തനക്ഷമമാകുമെന്നും, 2027 അവസാനത്തോടെ പൂർണമായി പൂർത്തീകരിക്കും എന്നും മുതുകാട് കൂട്ടിച്ചേർത്തു . ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി ഗോപിനാഥ് മുതുകാട്, ലോകമെമ്പാടും എംക്യൂബ് എന്ന പേരിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തറിലും എത്തുന്നത്.സംഗീതം, ഇന്ദ്രജാലം, മോട്ടിവേഷൻ, എന്നിവ ഒരു മാന്ത്രിക സ്പർശത്തോടെ സംയോജിപ്പിക്കുന്ന ഒരു പരിപാടിയായിരിക്കും നടക്കുക ഗോപിനാഥ് മുതുകാടിന്റെ പ്രകടനങ്ങൾക്കൊപ്പം അതുൽ നറുകര, ശ്വേത അശോക്, വിഷ്ണു അശോക്, ദിവ്യ കൃഷ്ണൻ എന്നിവരുടെ സംഗീതവും മെലഡിയും കാഴ്ചശക്തിയും ശാരീരിക വെല്ലുവിളികളും നേരിടുന്നവരുമായ ഡിഎസിയിലെ അംഗങ്ങൾ ഫാത്തിമ അൻഷി, ആദിത്യ സുരേഷ് എന്നിവരുടെ പ്രകടനങ്ങളും ഉണ്ടായിരിക്കും.
കേരളത്തിലെ തിരുവനന്തപുരത്തുള്ള ഡിഫറന്റ് ആർട്ട് സെന്ററിന്റെ (ഡിഎസി) നേട്ടങ്ങളും മുതുകാട് എടുത്തുകാട്ടി. ഡിഎസി നിലവിൽ 250 ലധികം ഭിന്നശേഷിക്കാരായ അന്തേവാസികൾക്ക് മാജിക്, സംഗീതം, നൃത്തം, നാടകം, സിനിമ, പെയിന്റിംഗ്, മറ്റ് പെർഫോമിംഗ് ആർട്സ് എന്നിവയിൽ സൗജന്യ പരിശീലനം നൽകുന്നതോടൊപ്പം വേതനം ലഭിക്കുവാനുമുള്ള വഴികളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഇവരുടെ അമ്മമാർക്കും സ്വയം തൊഴിൽ കണ്ടെത്തി, അതിലൂടെ വരുമാനം നേടുവാറും അവസ്സരം ഒരുക്കിയിട്ടുണ്ട്
തെറാപ്പിയെ കഴിവുകളാക്കി മാറ്റുന്നതിലൂടെ, ഡിഎസി കുട്ടികളെ പരസ്യമായി പ്രകടനം നടത്താനും, പ്രൊഫഷണൽ അംഗീകാരം നേടാനും, കഴിവ് വൈകല്യത്തെ മറികടക്കുന്നുവെന്ന് തെളിയിക്കാനും പ്രാപ്തരാക്കി.
ഡിഎസിയുടെ കമ്മ്യൂണിറ്റി സംരംഭങ്ങളുടെ ഭാഗമായി, ഭിന്നശേഷിക്കാരുടെ കുടുംബങ്ങൾക്ക് പ്രത്യേകം രൂപകൽപ്പന ചെയ്തതും പൂർണ്ണമായും ഉപയോഗിക്കാൻ കഴിയുന്നതുമായ വീടുകൾ സമ്മാനമായി നൽകുന്ന മാജിക് ഹോംസിന്റെ പുരോഗതിയും മുതുകാട് പ്രഖ്യാപിച്ചു. കേരളത്തിലെ പതിനാല് ജില്ലകളിലും സുരക്ഷ, പ്രാപ്യത, എന്നിവ ഉറപ്പിച്ച വീടുകൾ നൽകുന്ന പദ്ധതിയിൽ, അഞ്ച് വീടുകൾ ഇതിനകം കൈമാറി കഴിഞ്ഞു
ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ, റോക്കട്രി - ദി നമ്പി ഇഫക്റ്റ്, ദി സീക്രട്ട് ഓഫ് വുമൺ, ഹൗഡിനി ദി കിംഗ് ഓഫ് മാജിക് എന്നിവയുൾപ്പെടെ നിരവധി സിനിമകൾ സംവിധാനം ചെയ്ത മലയാള ചലച്ചിത്ര സംവിധായകൻ പ്രജേഷ് സെൻ, ഇവന്റ് കൺവീനർ മൻസൂർ മൊയ്തീൻ, ഷംസീർ ഹംസ, നൗഫൽ അബ്ദുൾ റഹ്മാൻ, സിനിൽ ജോർജ്, അനുജ ജോർജ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.











