NEWS
മാഗ്ഗി നൂഡിൽസ് കൊലയാളിയോ !
13/05/2024 01:19 PM IST
Sreelakshmi N T
മാഗ്ഗി നൂഡിൽസ് കഴിച്ച് ബാലികൻ മരിച്ചു എന്നാരോപിച്ച് കുടുംബം രംഗത്ത്. ഉത്തർപ്രദേശ് പിലിഭിത്ത് സ്വദേശി രോഹൻ ആണ് മരിച്ചത്. ഒപ്പം കുടുംബത്തിലെ 6 പേർക്ക് ഭക്ഷ്യവിഷബാധയും റിപ്പോർട് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ദിവസം നൂഡിൽസ് കഴിച്ചതിനെ തുടർന്ന് ഛർദിയും വയറിളക്കവും അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
മാഗ്ഗി പ്രേമികൾക്കുള്ളിൽ വലിയ ആശങ്കയാണ് ഈ വാർത്ത സൃഷ്ടിച്ചിട്ടുള്ളത്. എന്തായലും അന്വേഷണം അവസാനിക്കുന്നതോടെയേ ഈ കാര്യത്തിൽ കൂടുതൽ വ്യക്‌തത വരൂ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.