07:47am 17 September 2025
NEWS
മഗരിയുടെ ദക്ഷിണേന്ത്യയിലെ നാലാമത്തെ സ്‌റ്റോര്‍ കൊച്ചിയില്‍ തുറന്നു
16/09/2025  06:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മഗരിയുടെ ദക്ഷിണേന്ത്യയിലെ നാലാമത്തെ സ്‌റ്റോര്‍ കൊച്ചിയില്‍ തുറന്നു
HIGHLIGHTS

ചിറ്റൂര്‍ റോഡിലെ 97 വര്‍ഷം പഴക്കമുള്ള പാപ്പാളി ഹൗസിലാണ് സ്റ്റോര്‍ വിന്യസിച്ചിരിക്കുന്നത്

 

കൊച്ചി: മറ്റ് പാര്‍ട്ണര്‍മാരായ അമിത മദന്‍, വിശാല്‍ വാധ്വ എന്നിവര്‍ക്കൊപ്പം മലയാളിയായ കരുണ്‍ മാത്യു പ്രൊമോട്ടു ചെയ്യുന്ന ദേശീയ ഫര്‍ണിച്ചര്‍, ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡായ മഗരി കൊച്ചിയിലുമെത്തി. കൊച്ചി ചിറ്റൂര്‍ റോഡിലെ ചരിത്രപ്രസിദ്ധമായ പാപ്പാളി ഹൗസിലാണ് സ്റ്റോര്‍ വിന്യസിച്ചിരിക്കുന്നത്. 2015ല്‍ ബംഗളൂരു, 2022ല്‍ ഹൈദ്രാബാദ്, 2023 ചെന്നൈ എന്നിവിടങ്ങളില്‍ തുറന്നതിനു ശേഷം ബ്രാന്‍ഡിന്റെ ദക്ഷിണേന്ത്യിയലെ നാലാമത് സ്‌റ്റോറാണ് കൊച്ചിയില്‍ തുറന്നത്. ഇതോടൊപ്പം രാജ്യമെങ്ങും സേവനമെത്തിക്കുന്ന ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമും ബംഗളൂരുവില്‍ ഒരു ലക്ഷം ച അടി വിസ്തൃതിയുള്ള നിര്‍മാണകേന്ദ്രവും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

കൊച്ചിയിലെത്ത് ഇന്ത്യയിലെ ഏറ്റവും പുതിയ സ്റ്റോര്‍ കൊച്ചിയിലെ പപ്പാളി ഹൌസില്‍ തുറന്നു. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ സ്റ്റോറുകള്‍ക്കു ശേഷം ദക്ഷിണേന്ത്യയിലെ ബ്രാന്‍ഡിന്റെ നാലാമത്തെ ഔട്ട്ലെറ്റാണ് കൊച്ചിയില്‍ തുടങ്ങിയത്. ബാംഗ്ലൂരില്‍ 1,00,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു ഉല്‍പാദന കേന്ദ്രവും, പാന്‍ ഇന്ത്യന്‍ സേവനത്തിനായി പുതിയ ഒരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമും ഇതോടൊപ്പം ആരംഭിച്ചു.

മഗരിയെ മഗരിയാക്കിയ പൊങ്ങച്ചമില്ലാത്ത ആഡംബരം, ഓരോന്നിനും പറയാനുള്ള ഒരു കഥയുടെയെങ്കിലും പിന്‍ബലം, മെറ്റീരിയല്‍ വൈവിധ്യം എന്നിവയ്‌ക്കൊപ്പം ചേരുന്നതാണ് 97 വര്‍ഷത്തെ പാരമ്പര്യമുള്ള പാപ്പാളി ഹൗസിന്റെ ഗാംഭീര്യം. കൊച്ചിയിലും പരിസരത്തമുള്ള ഒട്ടേറെപ്പേര്‍ക്ക് സ്വഭാവികമായും മഗരിയുടെ ഉല്‍പ്പന്നങ്ങള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമാകുമെന്ന് ഉറപ്പുണ്ടെന്ന് സ്ഥാപക പങ്കാളിയും ഡയറക്ടര്‍ ഓപ്പറേഷന്‍സുമായ കരുണ്‍ മാത്യു പറഞ്ഞു.

രൂപകല്‍പ്പനയില്‍ ഊന്നിയതും ഉന്നത ഗുണനിലവാരമുള്ളതുമായ മഗരിയുടെ പീസുകള്‍ ഉയര്‍ന്ന മൂല്യം പേറുമ്പോള്‍ തന്നെ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ വീടുകള്‍ക്ക് അനുയോജ്യമായ രീതിയിലുള്ളവയാണെന്ന് മറ്റൊരു സ്ഥാപക പാര്ട്ണറും പ്രൊഡക്ഷന്‍ ഡയറക്ടറുമായ വിശാല്‍ വാധ്വ പറഞ്ഞു. ഒരു സാധാരണ റീട്ടെയില്‍ സ്റ്റോറിനു വിപരീതമായി ചരിത്രമുറങ്ങുന്ന ഒരു വീടിന്റെ തുറന്ന ഘടനയിലാണ് കൊച്ചിയിലെ സ്റ്റോര്‍ വിന്യസിച്ചിരിക്കുന്നത്. റീടെയില്‍ കാറ്റഗറികളായി തിരിക്കുന്നതിനു പകരം ഒരു വീട്ടിലെന്ന പോലെ തന്നെ വിന്യസിച്ചിരിക്കുന്നതിനാല്‍ ഉപേയോാക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ കഴിയുന്നു.

9,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്റ്റോറിന്റെ മധ്യഭാഗത്ത് മെറ്റീരിയലുകള്‍ നേരിട്ടു പരിശോധിച്ച് തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന ഒരു മെറ്റീരിയല്‍ എക്‌സ്‌പ്ലോറേഷന്‍ ടേബിള്‍ സ്ഥാപിച്ചിട്ടുണ്ട്. ഉന്‍മേഷ് ദസ്തകീറിന്റെ മൈകൈന്‍ഡ്, ജാഗൃതി ഫുകന്റെ വേ ഓഫ് ലിവിംഗ് സ്റ്റുഡിയോയുമായും സഹകരിച്ച് രൂപകല്‍പ്പന ചെയ്ത ഫാബ്രിക് പാനലുകളാണ് മറ്റൊരു സവിശേഷത. സുതാര്യമായ ഗ്ലാസ് ഭിത്തികളും ചരിഞ്ഞ മേല്‍ക്കൂരകളും കുഴിഞ്ഞ സ്ലാബുകളും ചെറിയ ജനാലകളും വീടിന്റെ യഥാര്‍ത്ഥ ഘടനയെ നിലനിര്‍ത്തുന്നതിലും മുന്നോട്ടു കൊണ്ടുപോകുന്നതിലും സഹായിക്കുന്നു.

ദശാബ്ദങ്ങളോളം തനതു സ്വഭാവം നിലനിര്‍ത്തുന്ന വിവിധതരം കല്ലുകള്‍, തുണിത്തരങ്ങള്‍, തടികള്‍, ലോഹങ്ങള്‍ തുടങ്ങിയവയാണ് നിര്‍മാണത്തിലുപഗയോഗിക്കുന്നതെന്നും അങ്ങനെയാണ് മഗരിയുടെ ഫര്‍ണിച്ചര്‍ ഓരോ വീടിനും അനുയോജ്യമായി മാറുന്നതെന്ന് സ്ഥാപക പാര്ട്ണറും ഡയറക്ടറുമായ അമിത മദന്‍ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img img