02:58pm 10 November 2026
NEWS
കൊച്ചി നഗരസഭയുടെ മഹിളാമന്ദിരത്തിലെ അന്തേവാസിക്ക് നാളെ മാഗല്യം
08/07/2026  06:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി നഗരസഭയുടെ മഹിളാമന്ദിരത്തിലെ അന്തേവാസിക്ക്  നാളെ മാഗല്യം

കൊച്ചി നഗരസഭയുടെയും സംസ്ഥാന ശിശു വികസന വകുപ്പിന്റെയും കീഴിൽ  ചമ്പക്കരയിൽ പ്രവർത്തിച്ച്  വരുന്ന  ഗവൺമെന്റ് മഹിളാ മന്ദിരത്തിലെ അന്തേവാസിയായ കുമാരി പ്രിയാ മോൾ രവി നാളെ   വിവാഹിതയാവുന്നു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനി  രുഗ്മിണിയുടെ മകൻ രഞ്ജിത്താണ് വരൻ. ജൂലൈ 9 വ്യാഴാഴ്ച രാവിലെ 9. 30 നും 10 നും ഇടയിൽ  ചമ്പക്കര ശ്രീവൈഷ്ണവ ഗന്ധർവ്വസ്വാമി ക്ഷേത്രത്തിൽ വച്ചാണ് വിവാഹം. കുമാരി പ്രിയ മോൾ രവി  ചമ്പക്കരയിലെ മഹിളാമന്ദിരത്തിൽ  കഴിഞ്ഞ 6  വർഷമായി താമസിച്ചു വരുന്നു. മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട്  ആലുവ ജനസേവ ശിശു ഭവനത്തിൽ 5 വയസ്സ് മുതൽ താമസിച്ചുവന്നിരുന്ന   പ്രിയ  ചമ്പക്കരയിലെ മഹിളാ മന്ദിരത്തിൽ  2019 ലാണ് എത്തിയത്. കൊച്ചി നഗരസഭ മുൻകയ്യെടുത്താണ്  പ്രിയയുടെ വിവാഹ സൽക്കാര ചടങ്ങുകൾ  സംഘടിപ്പിച്ചിരിക്കുന്നത്.  എം എൽ എ മാരായ  ടി.ജെ. വിനോദ്, ഉമതോമസ്, മുഹമ്മദ്‌ ഷിയാസ് , ദീപക് ജോയ്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ,  നഗരസഭ സെക്രട്ടറി, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തികൾ  ഉൾപ്പെടെയുള്ളവരെ  ഈ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും   കൊച്ചി മേയർ  അഡ്വ മിനി മോൾ വി. കെ, യും  നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ആന്റണി പൈനുതറയും   അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img