11:58am 11 November 2026
NEWS
മാഫ് ഖത്തർ ഓണാഘോഷം സംഘടപ്പിച്ചു
30/09/2025  10:13 AM IST
nila
മാഫ് ഖത്തർ ഓണാഘോഷം സംഘടപ്പിച്ചു

 

ദോഹ : വടകര മടപ്പള്ളിയിലെയും പരിസപ്രദേശത്തുനിന്നും ഖത്തറിൽ പ്രവാസ ജീവിതം നയിക്കുന്നവരുടെ സൗഹൃദകൂട്ടായ്മയായ മടപ്പള്ളി ആലുംനി ഫോറം ( മാഫ് ഖത്തർ ) ഓണാഘോഷം സംഘടിപ്പിച്ചു.ദോഹ ഏഷ്യൻ ടൗണിലെ മെസ്സ് കഫേ റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ മാഫ് ഖത്തർ കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും ഉൾപ്പെട്ടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പരിപാടിയിൽ മാഫ് ഖത്തർ ജനറൽ സെക്രെട്ടറി ശിവൻ വള്ളിക്കാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രമുഖ ഹൃദയരോഗ വിദഗ്ദൻ ഡോ :റഷീദ് പട്ടത്തിൽ മുഖ്യഥിതി അയിരുന്നു. മാഫ് ഖത്തർ പ്രസിഡന്റ്‌ ഷംസുദ്ധീൻ കൈനാട്ടി ആദ്യക്ഷത വഹിച്ചു.മാഫ് ഖത്തർ അഡ്വൈസറി ബോർഡ് ചെയർമാൻ കെ കെ മുസ്തഫ ഹാജി മുഖ്യ പ്രഭാഷണം നടത്തി .മാഫ് ഖത്തർ വൈസ് ചെയർമാൻ പത്മരാജ് കൈനാട്ടി , പ്രശാന്ത് ഒഞ്ചിയം , ഷമീർ മടപ്പള്ളി , യോജിഷ് കെ ടി കെ , ലേഡീസ് വിംഗ് ഭാരവാഹികൾ ആയ അനൂന ഷമീർ , സരിത ഗോപകുമാർ , വിചിത്ര ബൈജു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . തുടർന്ന് മാഫ് ഖത്തർ അംഗങ്ങളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി. ജിതേഷ് രായരങ്ങോത്ത്‌ , നൗഷാദ് വെള്ളികുളങ്ങര , വിപിൻ മടപ്പള്ളി ,ദിൽകർ വള്ളിക്കാട് , നിസാർ ചാലിൽ , ജിനേഷ് മടപ്പള്ളി , ഇസ്മായിൽ വള്ളിക്കാട് ,നജീബ് തുണ്ടിയിൽ, മഹറൂഫ് കണ്ണുക്കര , സൈഫുദ്ധീൻ വെള്ളികുളങ്ങര, വിപിൻ കൈനാട്ടി എന്നിവർ പരിപാടികൾക്ക് നേതൃത്വo നൽകി .മാഫ് ഖത്തർ ട്രഷറർ നൗഫൽ ചോറോട് നന്ദി പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img