
മദ്രസ വിദ്യാർത്ഥിനിയെ നിരന്തരം ബലാത്സംഗം ചെയ്ത മദ്രസ അധ്യാപകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് ഇരുപത്തിരണ്ടുകാരിയായ വിദ്യാർത്ഥിനി നിരവധി തവണ ബലാത്സംഗത്തിനിരയായത്. ബീഹാർ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. മദ്രസ അധ്യാപകൻ തന്നെ പലതവണ ബലാത്സംഗം ചെയ്തതായും ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും യുവതി പരാതിയിൽ വ്യക്തമാക്കുന്നു.
മൂന്ന് തവണയാണ് യുവതിയെ മദ്രസ അധ്യാപകൻ ഗർഭഛിദ്രത്തിന് വിധേയമാക്കിയത്. കുറ്റകൃത്യത്തിന് പ്രതിയുടെ ഭാര്യ പ്രോത്സാഹിപ്പിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. പലതവണ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിക്കാരി ആരോപിച്ചു.
എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തതായി മീററ്റ് പോലീസ് സൂപ്രണ്ട് (സിറ്റി) ആയുഷ് വിക്രം സിംഗ് പറഞ്ഞു. ഇരയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ ഭാര്യക്കെതിരെ കേസെടുത്തെങ്കിലും അവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മൂന്ന് വർഷം മുമ്പാണ് യുവതി മദ്രസയിൽ എത്തിയത്.











