
ദോഹ : ഖത്തറിലെ കണ്ണൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മ്മയായ കുവാഖിന്റെ ഓണാഘോഷ പരിപാടി "മധുരമീയോണം കുവാഖിനൊപ്പം" പൂനെ യൂണിവേഴ്സിറ്റി ഹാളിൽ അരങ്ങേറി. പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐ സി ബി എഫ് പ്രസിഡണ്ട് ശ്രീ. ഷാനവാസ് ബാവ നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് റീജണൽ ഹെഡ് സന്തോഷ് ടി വി, മീഡിയ പ്ലസ് മാനേജിംഗ് ഡയറക്ടർ ഡോ. അമാനുള്ള, റേഡിയോ മലയാളം ഡെപ്യൂട്ടി ജനറൽ മാനേജർ നൗഫൽ അബ്ദുൾ റഹ്മാൻ, ഐ എസ് സി മാനേജ്മെൻറ് കമ്മിറ്റിയംഗം ഹംസ കുനിയിൽ, ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത്, ഖജാൻജി ആനന്ദജൻ, കൾച്ചറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ, വനിതാവേദി പ്രസിഡണ്ട് ഷീജ സിദ്ധാർത്ഥൻ, ജനറൽ സെക്രട്ടറി ജ്യോതി രമേഷ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ രജീഷ് കായക്കൽ തുടങ്ങിയവർ സംബന്ധിച്ച പരിപാടിയിൽ കൾച്ചറൽ സെക്രട്ടറി ഗോപാലകൃഷ്ണനും, ശാന്തി മോൾ ഷെറിനും അവതാരകരായി.
കുവാഖ് കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. വാദ്യകലാസംഘം മേളം ദോഹയിലെ കലാകാരൻമാരുടെ മേള പ്രകടനവും പത്തിലധികം ഗായിക ഗായകന്മാരെ അണിനിരത്തി അവതരിപ്പിച്ച ഓണസല്ലാപം സംഗീതവിരുന്നും ആസ്വാധകരുടെ മനം കവർന്നു.
ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ എം സുധീർ, മുതിർന്ന മാധ്യമപ്രവർത്തകൻ നികേഷ് കുമാർ, ഐസിബിഎഫ് മുൻ ജനറൽ സെക്രട്ടറി കെ വി ബോബൻ, ആർ ജെ സൂരജ് തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
36 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മുൻ സെക്രട്ടറി ശ്രീ. രതീശൻ ടി ഇക്ക് ചടങ്ങിൽ വെച്ച് യാത്രയയപ്പ് നൽകി. സംഘടനയുടെ സ്നേഹോപഹാരം പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബുവും നികേഷ് കുമാറും ചേർന്ന് കൈമാറി.
സെക്രട്ടറി സൂരജ് രവീന്ദ്രൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.











