08:09pm 07 November 2026
NEWS
പ്രമേഹ രോഗികൾക്കായി മധുരം സീസൺ 2 ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
12/09/2026  06:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പ്രമേഹ രോഗികൾക്കായി മധുരം സീസൺ 2 ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊച്ചി: എറണാകുളം അഹല്യ ഐ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ പ്രമേഹ രോഗികൾക്കായി ‘മധുരം സീസൺ 2’ എന്ന പേരിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രമേഹവും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും സംബന്ധിച്ച് രോഗികൾക്ക് ശാസ്ത്രീയമായ അറിവും ആവശ്യമായ മുൻകരുതലുകളും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ ഉദ്ഘാടനം ഉമ തോമസ് എം.എൽ.എ നിർവഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (MVI) വിനോദ് കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. 150-ഓളം പേർ പങ്കെടുത്ത പരിപാടിയിൽ അഹല്യ ഐ കെയർ മാനേജർ അരുൺ രോഗികൾക്കായുള്ള പ്രിവിലേജ് കാർഡ് വിതരണം ചെയ്തു.

പ്രമേഹം നിയന്ത്രിക്കുന്നതിന്റെ പ്രാധാന്യം, പ്രമേഹവുമായി ബന്ധപ്പെട്ട കണ്ണ് രോഗങ്ങൾ, വൃക്ക സംബന്ധമായ സങ്കീർണതകൾ, ഭക്ഷണക്രമം എന്നിവയെക്കുറിച്ച് സൺറൈസ് ഹോസ്പിറ്റലിലെ ഡയബറ്റോളജിസ്റ്റ് ഡോ. അനിഷ് സി.എ,  വെൽകെയർ ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റ് ഡോ. ഗോകുൽ പ്രസന്നൻ ,അഹല്യ ഐ ഹോസ്പിറ്റലിലെ റെറ്റിന സ്പെഷ്യലിസ്റ്റ് ഡോ. ദിവ്യ അലക്സ് ,

നുട്രീഷനിസ്റ്റ് ജിബിയ എം.ബി. എന്നിവർ സംസാരിച്ചു. അഹല്യ ഐ ഹോസ്പിറ്റൽ എറണാകുളം അഡ്മിനിസ്ട്രേറ്റർ സനോജ് സ്വാഗതവും സോണൽ മാനേജർ സൂരജ് നന്ദിയും രേഖപ്പെടുത്തി.പ്രമേഹ രോഗികൾക്ക് രോഗത്തെക്കുറിച്ചും അതിന്റെ സങ്കീർണതകളെക്കുറിച്ചും കൂടുതൽ അവബോധം നൽകുന്നതിനും കൃത്യമായ പരിശോധനയും ചികിത്സയും പ്രോത്സാഹിപ്പിക്കുന്നതിനും ‘മധുരം സീസൺ 2’ ബോധവത്കരണ പരിപാടി സഹായകമായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img