05:58pm 02 November 2026
NEWS
ബോളിവുഡ് സംവിധായകന്റെ ഹൊറർ ചിത്രത്തിൽ മാധവൻ...
02/11/2026  11:37 AM IST
Cinema desk
ബോളിവുഡ് സംവിധായകന്റെ  ഹൊറർ  ചിത്രത്തിൽ മാധവൻ...

 


തെന്നിന്ത്യൻ സിനിമയിൽ മുൻനിര നടന്മാരിൽ ഒരാളായ മാധവൻ ഇപ്പോൾ  ബയോപിക് ചിത്രങ്ങളിലും, ദേശഭക്തി അധിഷ്ഠിതമായ ചിത്രങ്ങളിലുമാണ്  അഭിനയിക്കാൻ താല്പര്യം കാണിച്ച് വരുന്നത്. അതിന് ഉദാഹരണങ്ങളാണ് ഈയിടെ രണ്ടു ഭാഗങ്ങളായി പുറത്തുവന്ന 'ദുരന്തർ', 'G.D.N' തുടങ്ങിയ ചിത്രങ്ങൾ.    ഈ സാഹചര്യത്തിലാണ് മാധവൻ അടുത്ത് ഒരു ഹൊറർ ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. ഇതിന് മുൻപ് മാധവൻ   '13B', 'സൈത്താൻ' തുടങ്ങിയ ഹൊറർ  ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്. ബോളിവുഡിലെ പ്രശസ്ത സംവിധായകനും,  'ലബാച്ചപി', 'സോറി',  'മാ' പോലെയുള്ള  ചിത്രങ്ങൾ സംവിധാനം ചെയ്ത വിശാൽ പുരിയുടെ സംവിധാനത്തിലാണ് മാധവൻ അടുത്ത് അഭിനയിക്കാനിരിക്കുന്നത്. ഇത് ഒരു  സൂപ്പർനേച്ചറൽ ഹൊറർ  സിനിമയായിട്ടാണത്രെ ഒരുങ്ങുന്നത്.  ഇ ന്ത്യൻ . സിനിമയിൽ  ഇതുവരെ ആരും നൽകാത്ത ഒരു ഹൊറർ അനുഭവത്തെ നൽകുന്ന സിനിമയായിരിക്കും ഇത് എന്നും പറയപ്പെടുന്നുണ്ട്  അടുത്ത വർഷത്തിൽ ഈ ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് തുടങ്ങാൻ പദ്ധതിയിട്ടിട്ടാണ് ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. ഹിന്ദി തമിഴ്, തെലുങ്ക്, മലയാളം കന്നഡ  തുടങ്ങിയ  ഭാഷകളിൽ ഒരു പാൻ ഇന്ത്യൻ സിനിമായായി ഇത് പുറത്തുവരും   എന്നുള്ള റിപ്പോർട്ടുമുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img