11:01am 30 April 2026
NEWS
മഹേഷ് ബാബുവിന്റെ അച്ഛനായി മാധവൻ...
10/07/2025  01:06 PM IST
Cinema desk
മഹേഷ് ബാബുവിന്റെ അച്ഛനായി മാധവൻ...

'RRR' എന്ന സിനിമക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഹേഷ് ബാബുവാണ്  നായകനായി അഭിനയിക്കുന്നതെന്നും ഈ ചിത്രത്തിൽ പ്രശസ്ത ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ടെന്നുള്ള വിവരങ്ങളെല്ലാം എല്ലാവർക്കും അറിയാവുന്നതാണ്. ഇനിയും പേരിടാത്ത ഈ സിനിമയുടെ ഷൂട്ടിങ്ങ് നടന്നു വരികയാണ്. ഈ ചിത്രത്തിൽ മഹേഷ് ബാബുവിന്റെ അച്ഛനായി അഭിനയിക്കാൻ രാജമൗലി 'ചിയാൻ' വിക്രമുമായി ചർച്ച നടത്തിയിരുന്നു എന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. എന്നാൽ വിക്രം അച്ഛനായി അഭിനയിക്കാൻ വിസമ്മതിച്ചു. അതിനുശേഷം ഇപ്പോൾ ആ വേഷം ചെയ്യാൻ തമിഴ് സിനമയില മറ്റൊരു നടനായ മാധവനെയാണ് രാജമൗലി തിരഞ്ഞെടുത്തിരിക്കുന്നത് എന്നുള്ള വാർത്ത ലഭിച്ചിട്ടുണ്ട്.  മഹേഷ് ബാബുവിന് നിലവിൽ 49 വയസ്സുണ്ട്. മാധവന് 55 വയസ്സുണ്ട്. മാധവൻ ഇതിന് മുൻപ് Rocketry: The Nambi Effect എന്ന ചിത്രത്തിൽ വയസായ നമ്പി നാരായണായി എല്ലാം അഭിനയിച്ചിട്ടുണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്. ഏകദേശം 1000 കോടി ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ അടുത്ത ഘട്ട ചിത്രീകരണം കെനിയയിലാണ് നടക്കാൻ പോകുന്നത് എന്നും റിപ്പോർട്ടുണ്ട്.  മഹേഷ് ബാബുവിനും, പ്രിയങ്ക ചോപ്രയ്ക്കുമൊപ്പം മാധവൻ അഭിനയിക്കുന്ന രംഗങ്ങളും അവിടെ ചിത്രീകരിക്കുന്നുണ്ടത്രേ!

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img