2025 മെയ് 1 മുതൽ മെയ് 31 വരെ
(1200 മേടം 18 മുതൽ ഇടവം 17 വരെ)

അശ്വതി
കർമ്മരംഗം അഭിവൃദ്ധിപ്പെടും. ധനലാഭമുണ്ടാകും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. രോഗശമനമുണ്ടാകും. പ്രിയപ്പെട്ടവരുടെ സന്തോഷത്തിൽ പങ്കുചേരും. വിനോദയാത്ര നടത്തും. വളർത്തുമൃഗങ്ങളെ വാങ്ങും.
ഭരണി
സാമ്പത്തിക തടസ്സം തീരും. കർമ്മഗുണമുണ്ടാകും. വസ്ത്രഭാരണാദികൾ ലഭിക്കും. ദാമ്പത്യസുഖമുണ്ടാകും. മംഗളകാര്യങ്ങൾക്ക് നേതൃത്വം വഹിക്കും. ഊഹക്കച്ചവടങ്ങളിൽ ലാഭമുണ്ടാക്കാനാകും. ദുഷ്കീർത്തിക്ക് സാധ്യതയുണ്ട്.
കാർത്തിക
പരീക്ഷകളിൽ ഉന്നത വിജയമുണ്ടാകും. വിദേശയാത്ര തടസ്സം തീരും. സ്ഥലക്കച്ചവടം നടക്കും. പ്രേമസാഫല്യമുണ്ടാകും. വാഹനം വാങ്ങും. സുഹൃദ് സംഗമങ്ങളിൽ പങ്കെടുക്കും. രോഗശമനമുണ്ടാകും. ദാമ്പത്യസുഖമുണ്ടാകും.
രോഹിണി
വായ്പകൾ ലഭിക്കും. നഷ്ടപ്പെട്ട ആഭരണം തിരിച്ച് ലഭിക്കും. സന്താനലാഭമുണ്ടാകും. പൊതുജന മാന്യതയുണ്ടാകും. പരീക്ഷകൾ വിജയിക്കും. ജോലിമാറ്റമുണ്ടാകും. വിവാഹതടസ്സം തീരും. വ്യവഹാരങ്ങളിൽ ഒത്തുതീർപ്പുണ്ടാകും.
മകയിരം
രോഗശമനമുണ്ടാകും. പണയത്തിലുള്ള ആഭരണങ്ങൾ തിരിച്ചെടുക്കും. ഗൃഹനിർമ്മാണം ആരംഭിക്കും. വിഷഭയത്തിന് സാധ്യതയുണ്ട്. സുഹൃത്തുക്കളുമായി തർക്കമുണ്ടാകും. ദുഷ്കീർത്തിയുണ്ടാകും.
തിരുവാതിര
കർമ്മരംഗങ്ങളിൽ തടസ്സമുണ്ടാകും. ബന്ധുക്കളുമായി പിണങ്ങേണ്ടി വന്നേക്കാം. ഭൂമി കൊടുക്കൽ വാങ്ങലുകൾ നടക്കും. തീർത്ഥയാത്ര നടത്തും. മംഗല്യഭാഗ്യമുണ്ടാകും. വിദ്യാർത്ഥികൾക്ക് പരീക്ഷാവിജയമുണ്ടാകും.
പുണർതം
വഞ്ചനകൾക്ക് സാധ്യതയുണ്ട്. യാത്രകൾക്ക് മുടക്കമുണ്ടാകും. മേലധികാരികൾ പ്രതികൂലമാകും. സാഹസികപ്രവർത്തികളിൽ നിന്ന് ഒഴിഞ്ഞുനിൽക്കണം. വാഹനത്തിന് കേടുപാടുകളുണ്ടാകും. പരീക്ഷകളിൽ വിജയമുണ്ടാകും.
പൂയ്യം
സാമ്പത്തികലാഭം പ്രതീക്ഷിക്കാം. രോഗങ്ങൾക്ക് ശമനമുണ്ടാകും. സുഹൃത്തുക്കളുടെ പിണക്കം മാറും. കലാകാരന്മാർക്ക് മികച്ച അവസരം ലഭിക്കും. വിദേശഭാഗ്യം ഉണ്ടാകും. വിനോദയാത്ര പോകും. ഭക്ഷ്യവിഷബാധയുണ്ടാകും.
ആയില്യം
കർമ്മരംഗം മെച്ചപ്പെടും. ഇന്റർവ്യൂ വിജയിക്കും. ദാമ്പത്യസുഖമുണ്ടാകും. സജ്ജനസംസർഗ്ഗമുണ്ടാകും. പുരസ്ക്കാരലബ്ധിയുണ്ടാകും. പരീക്ഷ വിജയിക്കും. ഭാഗ്യമുണ്ടാകും. ഭൂമി കച്ചവടം നടക്കും.
മകം
ഗൃഹനിർമ്മാണം തുടങ്ങും. തർക്കങ്ങൾ ഒത്തുതീരും. സന്താനഗുണമുണ്ടാകും. തീർത്ഥയാത്ര പോകും. മംഗളകാര്യങ്ങൾക്ക് നേതൃത്വം വഹിക്കും. പ്രിയപ്പെട്ടവരുമായി സംഗമിക്കും. കർമ്മരംഗത്ത് നല്ല മാറ്റങ്ങളുണ്ടാകും.
പൂരം
സാമ്പത്തിക തടസ്സങ്ങൾ തീരും. ജീവിതപങ്കാളിയെ കണ്ടെത്തും. ഗൃഹപ്രവേശം നടത്തും. പുതിയ വാഹനം വാങ്ങും. പതനഭയം ഉണ്ടാകും. കണ്ണു രോഗമുണ്ടാകും. വളർത്തുമൃഗങ്ങൾക്ക് നാശമുണ്ടാകും.
ഉത്രം
അധികച്ചെലവുണ്ടാകും. പ്രിയപ്പെട്ടവരുമായി കലഹിക്കും. വാഹനത്തിന് കേടുപാടുകളുണ്ടാകും. സുഹൃത്തുക്കളുടെ സഹായമുണ്ടാകും. ആത്മീയകാര്യങ്ങളിൽ ശ്രദ്ധയുണ്ടാകും. മംഗളകാര്യങ്ങളിൽ നേതൃത്വം വഹിക്കും. പരീക്ഷാവിജയം ഉണ്ടാകും.
അത്തം
കാര്യതടസ്സമുണ്ടാകും. കരാറുകളുടെ ലംഘനമുണ്ടാകും. സഹായങ്ങൾ ലഭിക്കും. ദമ്പതികളിൽ സൗന്ദര്യപ്പിണക്കമുണ്ടാകും. ചെറിയ രോഗങ്ങൾ ബുദ്ധിമുട്ടിക്കും. കൃഷിയിൽ നഷ്ടമുണ്ടാകും. വിദ്യാർത്ഥികൾക്ക് വിജയമുണ്ടാകും.
ചിത്തിര
കർമ്മഗുണമുണ്ടാകും. സന്താനലാഭമുണ്ടാകും. രോഗങ്ങൾ ഏറിയും കുറഞ്ഞുമിരിക്കും. വിവാഹതടസ്സം തീരും. ബന്ധുക്കളുമായി പിണങ്ങേണ്ടി വരും. ചെറിയ കുട്ടികളിൽ അപസ്മാര ലക്ഷണമുണ്ടാകും. വിദ്യാർത്ഥികൾക്ക് ഇഷ്ടവിഷയത്തിൽ പ്രവേശനം ലഭിക്കും.
ചോതി
ഗൃഹപ്രവേശം നടത്തും. കിട്ടാക്കടങ്ങൾ ലഭിക്കും. പൈതൃകസ്വത്ത് ലഭിക്കും. പിണങ്ങിയവർ ഇണങ്ങും. വിനോദയാത്ര നടത്തും. പാദരോഗം, ത്വക് രോഗം ഉണ്ടാകും. നാൽക്കാലികൾക്കും കൃഷിക്കും നാശമുണ്ടാകും.
വിശാഖം
സൽസന്താനസിദ്ധിയുണ്ടാകും. ഭൂമിലാഭം ഉണ്ടാകും. തീർത്ഥയാത്ര നടത്തും. വിദ്യാർത്ഥികൾക്ക് വിജയമുണ്ടാകും. വിദേശയാത്രാതടസ്സം തീരും. സുഹൃത്തുക്കളുമായി പിണങ്ങേണ്ടി വരും. നേത്രരോഗമുണ്ടാകും.
അനിഴം
കർമ്മസിദ്ധിയുണ്ടാകും. സാമ്പത്തികതടസ്സം തീരും. പ്രിയപ്പെട്ടവരുമായി സംഗമിക്കാൻ കഴിയും. വ്യവഹാരങ്ങളിൽ അനുകൂല നിലപാട് ഉണ്ടാകും. ഇഷ്ടവിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിക്കും. ഉദരരോഗമുണ്ടാകും.
തൃക്കേട്ട
ഭൂമിലാഭമുണ്ടാകും. ഊഹക്കച്ചവടങ്ങളിൽ ലാഭമുണ്ടാക്കും. കുടുംബജീവിതം സന്തോഷകരമാകും. വാഹനങ്ങളുടെ വിൽപ്പന വാങ്ങലുകൾ നടക്കും. വിഷഭയമുണ്ടാകും. ദൂരയാത്രകളിൽ അപ്രതീക്ഷിത തടസ്സമുണ്ടാകും. ദുഃസ്വപ്നങ്ങൾ കാണും.
മൂലം
ചെറിയ സാമ്പത്തിക തടസ്സങ്ങളുണ്ടാകും. ദേഹസുഖം കുറയും. സുഹൃത്തുക്കൾ സഹായിക്കും. ഉത്തമജീവിതപങ്കാളിയെ കണ്ടെത്തും. പ്രണയം തുറന്നുപറയാൻ കഴിയും. സർക്കാരിൽ നിന്നുള്ള സഹായം ലഭിക്കും. ഉറക്കക്കുറവ് ഉണ്ടാകും.
പൂരാടം
ജീവിതപങ്കാളിയെ കണ്ടെത്താനാവും. വ്യവഹാരങ്ങൾ വിധിപറയാതെ നീളും. ഉദരരോഗം ശ്രദ്ധിക്കണം. സാമ്പത്തിക നഷ്ടമുണ്ടാകും. സർക്കാർ ധനസഹായം ലഭിക്കും. സുഹൃദ്സംഗമങ്ങളിൽ പങ്കെടുക്കും.
ഉത്രാടം
സാമ്പത്തിക ഗുണമുണ്ടാകും. വിദേശയാത്രാരേഖകൾ ലഭിക്കും. ഇഷ്ടവിഷയത്തിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കും. കലഹങ്ങൾ ഒത്തുതീരും. കലാകാരന്മാർക്ക് നല്ല അവസരങ്ങൾ ലഭിക്കും. പൊതുപ്രവർത്തകർക്ക് ജനസമ്മതിയുണ്ടാകും. നേത്രരോഗമുണ്ടാകും.
തിരുവോണം
ഭൂമി കച്ചവടം നടക്കും. രോഗശമനമുണ്ടാകും. പ്രിയപ്പെട്ടവരുമായി വിനോദയാത്ര നടത്തും. ഊഹക്കച്ചവടങ്ങളിൽ ലാഭമുണ്ടാക്കും. എഴുത്തുകാർക്ക് പുരസ്ക്കാരലബ്ധിയുണ്ടാകും. കർമ്മത്തിൽ ചെറിയ തടസ്സമുണ്ടാകും. ഉറക്കക്കുറവ് ഉണ്ടാകും.
അവിട്ടം
രോഗശമനമുണ്ടാകും. സാമ്പത്തികലാഭം പ്രതീക്ഷിക്കാം. കോടതിവ്യവഹാരത്തിൽ അനുകൂല നിലപാടുണ്ടാകും. നല്ല സുഹൃത്തിനെ ലഭിക്കും. പ്രിയപ്പെട്ടവരുടെ നേട്ടങ്ങൾ സന്തോഷിപ്പിക്കും. ദൂരയാത്രകൾ ഒഴിവാക്കണം. വാഹനാപകട സാധ്യതയുണ്ട്.
ചതയം
സാമ്പത്തികബുദ്ധിമുട്ടുകൾ തീരും. പ്രേമസാഫല്യമുണ്ടാകും. കലഹങ്ങൾ ഒത്തുതീരും. വളർത്തുമൃഗങ്ങളെ വാങ്ങും. പുതുവസ്ത്രാദികൾ ലഭിക്കും. ബാല്യകാലസുഹൃത്തുക്കളുമായി സംഗമിക്കും. ത്വക്രോഗങ്ങൾ വർദ്ധിക്കും. ഭക്ഷ്യവിഷബാധയ്ക്ക് ലക്ഷണമുണ്ട്.
പൂരുരുട്ടാതി
സാമ്പത്തിക ഇടപാടുകളിൽ വഞ്ചനയ്ക്ക് സാധ്യതയുണ്ട്. ചെറിയ രോഗങ്ങൾ ബുദ്ധിമുട്ടിക്കും. പ്രണയിക്കുന്നവരിൽ സൗന്ദര്യപ്പിണക്കമുണ്ടാകും. വിദ്യാർത്ഥികൾ പരീക്ഷ വിജയിക്കും. കർമ്മത്തിൽ നല്ല മാറ്റമുണ്ടാകും. സർക്കാർ സഹായം കിട്ടും. സൽസന്താനസിദ്ധിയുണ്ടാകും.
ഉതൃട്ടാതി
ദേഹസുഖം കുറയും. സാമ്പത്തിക ഇടപാടുകൾക്ക് തടസ്സം വരും. പ്രിയപ്പെട്ടവരുമായി കലഹിക്കേണ്ടിവരും. ആഭരണാദികൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് ഇഷ്ടവിഷയപ്രവേശനമുണ്ടാകും. ആത്മീയകാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കും.
രേവതി
അധികച്ചെലവ് ഉണ്ടാകും. കർമ്മത്തിൽ ചെറിയ തടസ്സം വരും. സർക്കാർ സഹായം ലഭിക്കും. വിദ്യാർത്ഥികൾക്ക് വിജയമുണ്ടാകും. ദൂരയാത്രകൾ ഒഴിവാക്കണം. കോടതിവ്യവഹാരങ്ങൾ നീളും. കുട്ടികളിൽ അപസ്മാര ലക്ഷണമുണ്ടാകും.
സജിത്ത് പണിക്കർ
Photo Courtesy - Google











