09:47am 02 December 2025
NEWS
പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് എം. എ. യൂസഫലി
02/12/2025  06:34 AM IST
nila
പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് എം. എ. യൂസഫലി

ദുബായ്: പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തുമെന്ന് വ്യവസായി എം. എ. യൂസഫലി. അതേസമയം, താനൊരു രാഷ്ട്രീയക്കാരനല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തോട് യുഎഇ ഭരണാധികാരികൾക്കുള്ള സ്നേഹത്തെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. ഓർമ്മ കേരളോത്സവത്തിൽ സംസാരിക്കവെയാണ് എം എ യൂസഫലി ഇക്കാര്യങ്ങൾ പറഞ്ഞത്. 

തനിക്ക് രാഷ്ട്രീയവുമായി ബന്ധമില്ലെന്നും താൻ ഒരു ബിസിനസ്സുകാരനാണെന്നും അദ്ദേഹം വ്യക്തമാക്കി. “മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയും ഒരുപോലെ ആദരിച്ച് സ്വീകരിക്കുന്നതാണ് ഈ നാട്. എല്ലാകാര്യത്തിലും മത സൗഹാർദ്ദവും ഐക്യവും നിലനിൽക്കുന്ന രാജ്യമാണിത്” എന്നും യൂസഫലി പറഞ്ഞു.

52 വർഷം മുമ്പാണ് താൻ യുഎഇയിൽ എത്തിയത് എന്നും ഈ രാജ്യം തനിക്ക് എല്ലാം നൽകിയെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. “കേരളവും കേരളീയരും യുഎഇ ഭരണാധികാരികളുടെ ഹൃദയത്തിലാണ്. ഈ രാജ്യത്തിന്റെ പുരോഗതിയിൽ മലയാളികൾ നിർണായക പങ്ക് വഹിക്കുന്നു. ഇവിടെ ഭരണാധികാരികൾ നൽകുന്നത് സ്‌നേഹവും സഹോദര്യവുമാണ്. ഇവിടെയുള്ള രാഷ്ട്രീയമെന്നത് ദിവസേന ജീവിതവുമായി ബന്ധപ്പെടുന്ന വിഷയങ്ങളാണ്” എന്നും യൂസഫലി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img