07:16am 29 September 2026
NEWS
എം.എസ്‌സി കംപ്യൂട്ടർ സയൻസ്: ശ്രീ അയ്യപ്പ കോളേജിന് റാങ്ക് തിളക്കം; ഒന്നാം റാങ്ക് ഗൗരികൃഷ്ണയ്ക്ക്
27/09/2026  07:10 PM IST
nila
എം.എസ്‌സി കംപ്യൂട്ടർ സയൻസ്: ശ്രീ അയ്യപ്പ കോളേജിന് റാങ്ക് തിളക്കം; ഒന്നാം റാങ്ക് ഗൗരികൃഷ്ണയ്ക്ക്

 

ഇരമല്ലിക്കര: കേരള സർവകലാശാല നടത്തിയ എം.എസ്‌സി കംപ്യൂട്ടർ സയൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് ഉൾപ്പെടെയുള്ള നേട്ടങ്ങളുമായി ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് വിദ്യാർഥികൾ മിന്നുന്ന വിജയം സ്വന്തമാക്കി. കോളേജിലെ ഗൗരികൃഷ്ണ ആർ. ഒന്നാം റാങ്ക് കരസ്ഥമാക്കി.
ഒന്നാം റാങ്കിനു പുറമെ കോളേജിലെ നാല് വിദ്യാർഥികൾ കൂടി ഉന്നത റാങ്കുകൾ നേടിയിട്ടുണ്ട്. ഷീബ ജോൺ പത്താം റാങ്കും അർജുൻ രാജ് പതിനാറാം റാങ്കും നേടി. കിരൺകുമാർ കെ. (ഇരുപത്തിനാലാം റാങ്ക്), ജയകൃഷ്ണൻ ആർ. (ഇരുപത്തെട്ടാം റാങ്ക്) എന്നിവരാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ച മറ്റ് വിദ്യാർഥികൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img