NEWS
ഇല്ല, മരിക്കില്ല എം.എം ലോറൻസിൻ്റെ ഓർമ്മകൾ
15/09/2026 11:28 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: സി.ഐ.ടി.യു നേതാവും കേരളത്തിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെ അമരക്കാനുമായിരുന്ന എം.എം. ലോറൻസ് ഓർമ്മയായിട്ട് രണ്ട് വർഷം തികയുന്നു. ഇതോടനുബന്ധിച്ച് എറണാകുളം ചാത്യാത്ത് ക്വീൻസ് വേയിലെ ജിഡ ഓപ്പൺ ഓഡിറ്റോറിയത്തിൽ 20 ന് വൈകിട്ട് 5.30ന് നടക്കുന്ന എം.എം. ലോറൻസ് അനുസ്മരണം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും.എച്ച്.എം.എസ് ദേശീയ പ്രസിഡൻ്റ് തമ്പാൻ തോമസ്, കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി
കെ.എം.ഐ മേത്തർ ,എൻ. എം. പിയേഴ്സൺ, എം.എൽ സജീവൻ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് കൊച്ചിൻ മൻസൂറിൻ്റെ നേതൃത്വത്തിൽ ഗാനസന്ധ്യ അരങ്ങേറും.നവാത്ഥാന സംസ്കാരിക കേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്. സംഘടനയുടെ പ്രസിഡൻ്റ് കെ.എം.ശരത്ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










