NEWS
എം. എസ്. ബാബുരാജ് മെഗാ ഗാനസന്ധ്യ 19 ന്
16/07/2025 04:20 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: അനശ്വര സംഗീതജ്ഞൻ എം എസ് ബാബുരാജിൻ്റെ ഓർമ്മയ്ക്കായി ജൂലൈ 19 ന് വൈകീട്ട് 6 മണിക്ക് പാടിവട്ടം അസീസിയ കൺവെൻഷൻ സെൻ്ററിൽ ബാബുരാജ് ഗാനസന്ധ്യ സംഘടിപ്പിക്കുന്നു. അസീസിയ ഓർഗാനിക്ക് വേൾഡും റഫി ഫൗണ്ടേഷൻ കൊച്ചി ചാപ്റ്ററും ചേർന്ന് സംഘടിപ്പിക്കുന്ന സംഗീത പരിപാടിയിൽ പ്രശസ്ത ഗായകരായ സുധീപ് കുമാർ, അഫ്സൽ, ചിത്രാ അരുൺ, നിഷാദ്, അൽക്കാ അഷ്ക്കർ എന്നിവർക്കൊപ്പം ബാബുരാജിൻ്റെ മകൻ അബ്ദുൾ ജബ്ബാർ, ചെറുമകളും ഗായികയുമായ നിമിഷയും പങ്കുചേരും. ആഗസ്റ്റ് 16 ന് വൈകിട്ട് ഏഴു മണിക്ക് മുഹമ്മദ് റഫി നൈറ്റ് നടക്കുമെന്ന് അസീസിയ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ പി എം അബ്ദുൾ അസീസ് പറഞ്ഞു. വിവരങ്ങൾക്ക് 9847117984
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








