08:03pm 09 November 2026
NEWS
ഭാരത് മാതാവ് സിപിഐ - സിപിഎം തർക്കമായി വളരുന്നു
08/06/2025  01:36 PM IST
nila
ഭാരത് മാതാവ് സിപിഐ - സിപിഎം തർക്കമായി വളരുന്നു

ഭാരത് മാതാ വിഷയത്തിൽ സിപിഎമ്മും സിപിഐയും രണ്ടുചേരിയിൽ. കഴിഞ്ഞ ദിവസം സിപിഐ പ്രവർത്തകർ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിച്ചിരുന്നു. ഇതിനു പിന്നാലെ, വിശാലമായ അർത്ഥത്തിൽ ഭാരത് മാതാ സങ്കൽപത്തെ സിപിഐ അം​ഗീകരിക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ നിലപാടിനെ അപ്പാടെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി രം​ഗത്തെത്തിയതോടെയാണ് ഭാരത് മാതാ ഒരു പ്രത്യയശാസ്ത്ര തർക്ക വിഷയമായി പരിണമിച്ചത്. ഭാരത് മാതാ സങ്കൽപം ആർഎസ്എസിൻ്റേതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ വ്യക്തമാക്കി. റിപ്പോർട്ടർ ചാനലിന്റെ റിപ്പോർട്ടർ പ്രസ് കോൺഫറൻസ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് എം വി ​ഗോവിന്ദൻ സിപിഐയുടെ ഭാരത് മാതാ നിലപാടിനെ പൂർണമായും തള്ളിയത്. 

ഭാരത് മാതാ സങ്കൽപം ആർഎസ്എസിൻ്റേതാണെന്നും അത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ അം​ഗീകരിക്കുന്ന സങ്കൽപമല്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. അത് ഭരണഘടനാ സങ്കൽപവുമല്ല. അതിനാൽ ഭാരത് മാതാ സങ്കൽപം അംഗീകരിക്കാനാവില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്. ഭാരത് മാതാ സങ്കൽപം മറ്റുള്ളവർ അംഗീകരിക്കണമെന്ന് വാശിപിടിക്കുന്നത് ഫാസിസമാണെന്നും എം വി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img