
പ്രൊഫ. എം തോമസ് മാത്യു പുസ്തകപ്രകാശനം നടത്തുന്നു. എം. ആർ. ഗീത, കെ. വി അനിൽ കുമാർ, ജസ്റ്റിസ് സി എസ് ഗോപിനാഥ്, എം. എസ് രഞ്ജിത്, ഡോ. ടി എസ് ജോയി, ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ., ഐശ്വര്യ,ഈ. എം. ചന്ദ്രൻ എന്നിവർ സമീപം
എം. കെ. സാനു മാഷ്, ഉള്ളൂരിനെ കാണാൻ ചെല്ലുമ്പോൾ രണ്ട് കാലിലും നീര് വന്ന് ബുദ്ധിമുട്ടിലായ നേരത്താണ്, അന്ന് സാണുമാഷിനോട്, പറഞ്ഞതിങ്ങനെ യാണ്, മരിക്കുന്നതിന് മുൻപ് എനിക്ക് മലയാള സാഹിത്യചരിത്രം എഴുതി പൂർത്തീകരിക്കാൻ ശ്രദ്ധിക്കണേ എന്നാണ്. എസ്. എൻ. വി സദനം ട്രസ്റ്റ്, ചാവറ കൾച്ചറൽ സെന്റർ, എം. കെ. സാനു ഫൌണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാനു ജയന്തിയോടനുബന്തിച്ചു എം. കെ. സാനുവും ഡോ. ടി. എസ് ജോയിയും ചേർന്ന് എഴുതിയ മഹാകവി ഉള്ളൂർ, സാഹിത്യ ചരിത്രത്തിലെ ഭാസുര നക്ഷത്രം എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ. അധ്യക്ഷത വഹിച്ചു. സാനു മാഷിന്റെ മകൻ എം എസ് രഞ്ജിത്ത് പുസ്തകം ഏറ്റുവാങ്ങി. കെ. വി അനിൽ കുമാർ പുസ്തക പരിചയം നടത്തി. ഡോ. ടി എസ് ജോയി, ഈ.എം. ചന്ദ്രൻ, എം ആർ ഗീത എന്നിവർ പ്രസംഗിച്ചു
Photo Courtesy - Google








