12:22pm 12 November 2026
NEWS
പുതുവത്സരത്തിൽ ലുസൈൽ തിളങ്ങും: ആയിരങ്ങൾ ഒഴുകിയെ ത്തുന്നആഘോഷരാവിനൊരുങ്ങി 'ബൊളെവാഡ്'
25/12/2025  08:47 PM IST
nila
പുതുവത്സരത്തിൽ ലുസൈൽ തിളങ്ങും: ആയിരങ്ങൾ ഒഴുകിയെ ത്തുന്നആഘോഷരാവിനൊരുങ്ങി ബൊളെവാഡ്

ദോഹ:പുതുവത്സരത്തിന്റെആവേശംപകരാൻ
ലുസൈൽബൊളെവാ
ഡിൽ വർഷാന്ത്യ ആഘോഷങ്ങൾ നടക്കുമെന്ന് അധികൃതർ അറിയിച്ചു.ഡിസംബർ 31-ന് ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ രാത്രി 2 മണി വരെ നീളുന്ന പരിപാടികളാണ് ലുസൈൽ ബൊളെവാ
ഡിൽഒരുക്കിയിരിക്കുന്നത്.സംഗീതപ്രേമികൾക്കായി പ്രശസ്ത ഗായകരുടെയും ഡിജേയുടെയും ലൈവ് പ്രകടനങ്ങൾ അരങ്ങേറും. മണൽകലാകാരന്മാരുടെ പ്രത്യേക അവതരണങ്ങളും ആക്രോബാറ്റിക് പ്രകടനങ്ങളും കാണികൾക്കായി ഒരുക്കിയിട്ടുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി ലുസൈൽ 
ബൊളെവാഡിലെ  ടവറുകളിൽ
 3D മാപ്പിംഗ്, ലേസർ ഷോ എന്നിവയുംസംഘടിപ്പിക്കും. അർധരാത്രിയിൽ പുതുവത്സര കൗണ്ട്ഡൗണിന് പിന്നാലെ വമ്പൻ വെടിക്കെട്ടും പൈറോഡ്രോൺ ഷോയും നടക്കും.
കുടുംബസമേതം ആഘോഷങ്ങൾ ആസ്വദിക്കാൻ അനുയോജ്യമായ രീതിയിലാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നതെന്നുംലുസൈൽ ബൂളവാർഡ് പുതുവത്സരാഘോഷങ്ങളുടെ പ്രധാന കേന്ദ്രമാകുമെന്നും സംഘാടകർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img