12:46am 12 November 2026
NEWS
ചൂടിനെ അതിജീവിക്കാൻ തൊഴിലാളികൾക്കായി സ്മാർട്ട് ഹെൽമറ്റുമായി ലുസൈൽ സർവകലാശാല വിദ്യാർത്ഥികൾ
19/11/2025  03:44 PM IST
nila
ചൂടിനെ അതിജീവിക്കാൻ തൊഴിലാളികൾക്കായി സ്മാർട്ട് ഹെൽമറ്റുമായി ലുസൈൽ സർവകലാശാല വിദ്യാർത്ഥികൾ

 

ദോഹ: കടുത്ത ചൂടിനെ പ്രതിരോധിക്കാൻ  തൊഴിലാളികൾക്ക് ഡ്യുവൽ-സേഫ്റ്റി ഹെൽമറ്റുമായി
ലുസൈൽ സർവകലാശാലയിലെ വിദ്യാർത്ഥികൾ.
നാലാമത് സുസ്ഥിര വികസന ദിനത്തിന്റെ 
ഭാഗമായിലുസൈൽ സർവകലാശാലയിൽ
 സംഘടിപ്പിച്ചഗ്രീൻ എക്സിബിഷനിലാണ്
ചൂട് സെൻസറും ജിപിഎസ് സംവിധാനവും ഉൾപ്പെടുത്തിയ നിർമാണ തൊഴിലാളികൾക്കായുള്ള സ്മാർട്ട് ഹെൽമറ്റ് വിദ്യാർത്ഥികൾ പ്രദർശി പ്പിച്ചത്.എക്‌സിബിഷൻ
പരിസ്ഥിതി-കാലാവസ്ഥ മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽഅസീസ് ബിൻ തുർക്കി അൽ-സുബൈ ഉത്ഘാടനംചെയ്തു.സർവകലാശാല ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ഡോ. അലി ബിൻ ഫതൈസ് അൽ-മെറി ചടങ്ങിൽ സാന്നിധ്യം വഹിച്ചു.വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രോജക്റ്റുകളിൽ സുസ്ഥിരതയോട് ബന്ധപ്പെട്ട അവബോധത്തിന്റെ ഉയർന്ന നിലവാരവും സിദ്ധാന്തപരമായ അറിവിനെ യാഥാർഥ്യപരമായ പദ്ധതികളുമായി ബന്ധിപ്പിച്ചുള്ള കഴിവും പ്രതിഫലിച്ചു.50–60 വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ നടന്ന പ്രദർശനത്തിൽ നിരവധി സൃഷ്‌ടിപരമായ പ്രോജക്റ്റുകൾ അവതരിപ്പിക്കപ്പെട്ടു.  .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img