
ദോഹ: 2026/2027 കായിക സീസണിന് മുന്നോടിയായി പ്രമുഖ സ്ഥാപനങ്ങളുമായി തന്ത്രപ്രധാന പങ്കാളിത്ത കരാറുകളിൽ ഒപ്പുവെച്ച് ലുസൈൽ സ്‌പോർട്‌സ് ക്ലബ്ബ്. രാജ്യത്ത് സുസ്ഥിരമായ കായിക ആവാസവ്യവസ്ഥ നിർമ്മിക്കുന്നതിനും, ഖത്തർ നാഷണൽ വിഷൻ 2030 കൈവരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ക്ലബ്ബിന്റെ പുതിയ നീക്കം. സ്പോർട്സ് ആൻഡ് യൂത്ത് മന്ത്രാലയം, ഖത്തർ ഫുട്ബോൾ അസോസിയേഷൻ (QFA), ഖത്തർ സ്റ്റാർസ് ലീഗ് (QSL) എന്നിവയുടെ ദർശനങ്ങൾക്ക് അനുസൃതമായാണ് ഈ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.
കേവലം ഒരു സ്‌പോൺസർഷിപ്പ് എന്നതിലുപരി, ക്ലബ്ബിന്റെ കായിക-ഭരണ സാംസ്‌കാരിക തലങ്ങളെ ശക്തിപ്പെടുത്തുന്ന ദീർഘകാല പങ്കാളിത്തമാണ് ലുസൈൽ ക്ലബ്ബ് ലക്ഷ്യമിടുന്നത്.ലുസൈൽ സിറ്റിയുമായുള്ള ബന്ധം വച്ച് ക്ലബ്ബിന്റെ വളർച്ചയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും നേതൃത്വം നൽകും.കായിക രംഗത്തെ അന്താരാഷ്ട്ര പരിചയസമ്പത്തും സേവന മികവും ക്ലബ്ബിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാൻ പ്രയോജനപ്പെടുത്തും.വിദ്യാഭ്യാസം, കായികം എന്നിവയെ സമന്വയിപ്പിച്ച് വളർന്നുവരുന്ന തലമുറയിൽ കായിക അഭിരുചിയും അച്ചടക്കവും വളർത്തും.ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് കളിക്കാരുടെ മികച്ച പ്രകടനം വിശകലനം ചെയ്യാനും ഡാറ്റ അടിസ്ഥാനമാക്കി ട്രെയിനിംഗ് നൽകാനും സഹായിക്കും.ഗ്രാസ് റൂട്ട് തലത്തിൽ നിന്നും അക്കാദമികളിൽ നിന്നും വളർന്നുവരുന്ന പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകും.
വികസനം, കായികം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നിവയെ കോർത്തിണക്കിക്കൊണ്ടുള്ള പുതിയ മോഡൽ ഖത്തറിലെ കായിക മേഖലയ്ക്ക് വലിയ ഊർജ്ജം പകരുമെന്ന് ലുസൈൽ സ്‌പോർട്‌സ് ക്ലബ്ബ് പ്രസിഡന്റ് നവാഫ് മുഹമ്മദ് അൽ മുദാഹ്ക വ്യക്തമാക്കി.










