NEWS
ഖത്തറിലെഈദ് ആഘോഷങ്ങളെ ആകാശവിസ്‌മയകര മാക്കാൻലുസൈൽ സ്‌കൈ ഫെസ്റ്റിവൽ
24/03/2025 07:15 PM IST
nila

ദോഹ: ഖത്തറിലെ ഈദ് ആഘോഷങ്ങൾക്ക് പൊലിമയേകാൻ ലുസൈൽ സ്‌കൈ ഫെസ്റ്റിവൽഏപ്രിൽ 3 മുതൽ 5 വരെ നടക്കും.
ലുസൈലിലെ അൽസാദ് സ്ക്വയറിൽവൈകുന്നേരം 4:00 മുതൽ രാത്രി 10:00 വരെ നടക്കുന്ന സ്‌കൈ ഫെസ്റ്റിവലിൽ സന്ദർശകർക്ക് പ്രവേശനംസൗജന്യമാണ്.ലോകോത്തര എയറോബാറ്റിക് വിമാനങ്ങൾ, പാരച്യൂട്ടിംഗ്, നിറമുള്ള പുക, ലേസർ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള സ്കൈറൈറ്റിംഗ് എന്നിവ ഉൾക്കൊള്ളുന്ന എയർ ഷോകളും ഫാസ്റ്റ് ജെറ്റ് വിമാന പ്രദർശനങ്ങളും ലുസൈൽ സ്കൈ ഫെസ്റ്റിവലിനെ വിസ്‌മയഭരിതമാക്കും.
രാത്രികാല ലേസർ, വെടിക്കെട്ട് ഷോകൾ, ആകാശത്ത് കലാപരമായ പ്രദർശനങ്ങൾ സൃഷ്ടിക്കുന്ന 3,000-ത്തിലധികം ഡ്രോണുകളും വെടിക്കെട്ട് സജ്ജീകരിച്ച 150 വിമാനങ്ങളും ഉൾക്കൊള്ളുന്ന ഒരു അതുല്യമായ ഡ്രോൺ ഷോ എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











