NEWS
ലുസയ്ൽ സിറ്റി റിയൽ എസ്റ്റേറ്റ്നിക്ഷേപകരുടെ പ്രിയകേന്ദ്രമാകുന്നു
10/08/2026 11:57 AM IST
nila

ദോഹ: അടിസ്ഥാന സൗകര്യ വികസനത്തിലും ആധുനിക നഗരാസൂത്രണത്തിലും മുന്നിട്ടുനിൽക്കുന്ന ലൂസെയ്ൽ സിറ്റി, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട റിയൽ എസ്റ്റേറ്റ് നിക്ഷേപ കേന്ദ്രമായി മാറുന്നതായി അൽ അസ്മാഖ് റിയൽ എസ്റ്റേറ്റ് പ്രോജക്ട്സ് കമ്പനിയുടെ പ്രതിവാര റിപ്പോർട്ട്. താമസ, വാണിജ്യ, വിനോദ മേഖലകളിലെ വൈവിധ്യമാർന്ന പദ്ധതികളും ഉന്നതനിലവാരത്തിലുള്ളജീവിതസൗകര്യങ്ങളുമാണ് നിക്ഷേപകരെയും വ്യക്തികളെയും ഒരുപോലെ ലൂസെയ്‌ലിലേക്ക് ആകർഷിക്കുന്നത്.
വേനൽക്കാലത്തും വിപണിയിൽ സ്ഥിരതയാർന്ന പുരോഗതിയാണ് രേഖപ്പെടുത്തുന്നത്. വർഷത്തിന്റെ നാലാം പാദത്തോടെ ലൂസെയ്‌ലിലെ റിയൽ എസ്റ്റേറ്റ് വിൽപനയിലും വാങ്ങലിലും വൻ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











