04:25pm 23 November 2026
NEWS
50 ശതമാനം വിലക്കുറവുമായി ലുലു ഫ്ളാറ്റ് 50 സെയിലിന് ഇന്ന് തുടക്കം..
ലുലു ഹാപ്പിനെസ്സ് അം​ഗങ്ങൾക്ക് ഇന്ന് മുതൽ ഷോപ്പിങ് ആസ്വദിക്കാം

03/07/2025  10:49 AM IST
Nasar
50 ശതമാനം വിലക്കുറവുമായി  ലുലു ഫ്ളാറ്റ് 50 സെയിലിന് ഇന്ന്  തുടക്കം   * ലുലു  ഹാപ്പിനെസ്സ് അം​ഗങ്ങൾക്ക് ഇന്ന് മുതൽ ഷോപ്പിങ് ആസ്വദിക്കാം

 

കോഴിക്കോട്: ഓഫറുകളുടെ പെരുമഴക്കാലവുമായി 50 ശതമാനം കിഴിവിൽ ലുലു ഫ്ളാറ്റ് 50 സെയിലിന് ഇന്ന് തുടക്കം. മൂന്ന് മുതൽ 6 വരെയാണ്  ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ നടക്കുക.  ലുലു ​​ഹാപ്പിനസ് ലോയലിറ്റി അം​ഗങ്ങൾക്ക് ഇന്ന് മുതൽ  ഓഫർ ലഭ്യമാകും. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ നിന്ന് ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വമ്പിച്ച വിലക്കിഴിവിൽ ഷോപ്പിങ്ങ് നടത്താൻ സാധിക്കും. എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാ​ഗമായി തുടരുന്ന കിഴിവ് വിൽപ്പനയും ഇതോടൊപ്പം തുടരുകാണ്. ജൂൺ 20ന് തുടക്കമായ  എൻഡ്  ഓഫ് സീസൺ സെയിൽ ജൂലൈ 20 വരെ തുടരും.  അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലു മാളിലെ വിവിധ ഷോപ്പുകൾ ഓഫർ വിൽപ്പനയുടെ ഭാഗമാകും.. ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ് ഉൽപ്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടിൽ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക്സ് ഉപകരണങ്ങളും 50 ശതമാനം കിഴിവിൽ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പറിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും 50 ശതമാനം കിഴിവിൽ വാങ്ങിക്കാൻ സാധിക്കും. ലുലു ഫാഷനിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ലുലുവിന്റെ ബ്രാൻഡുകൾക്ക് പുറമേ അന്താരാഷ്ട്ര ബ്രാൻഡുകളടക്കം അഞ്ഞൂറിലധികം ബ്രാൻഡുകൾ ലുലു ഓൺ സെയിലിന്റെ ഭാ​ഗമാകും.   Lulu Online India Shopping APP വഴിയും www.luluhypermarket.in  എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ ഷോപ്പിങ് നടത്താമെന്നും ലുലുമാൾ റീജിയണൽ ഡയറക്ടർ ഷരീഫ് മാട്ടിൽ കേരളശബ്ദത്തോട് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img