10:26pm 01 June 2026
NEWS
സോഷ്യൽമീഡിയ താരമായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ കേസ്
01/06/2026  01:42 PM IST
nila
സോഷ്യൽമീഡിയ താരമായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ കേസ്

ലക്നൗ: സോഷ്യൽമീഡിയ ഇൻഫ്ലുവൻസറായ യുവതി ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം. സോഷ്യൽമീഡിയ താരമായ മാൻസി എന്ന യുവതിയാണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്നുണ്ടായ മരണമാണിതെന്നാണ് മാൻസിയുടെ കുടുംബത്തിന്റെ ആരോപണം. യുവതിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുംതിരെ പൊലീസ് കേസെടുത്തു. 

കാൺപുർ സ്വദേശിനിയായ മാൻസി 2024-ലാണ് സാഗർ രാജ്പുതിനെ വിവാഹം കഴിച്ചത്. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന ദമ്പതികളിൽ സാഗർ രാജ്പുതിന് ഇൻസ്റ്റഗ്രാമിൽ എട്ട് ലക്ഷത്തോളം അനുയായികളുണ്ട്. വിവാഹസമയത്ത് ഏഴ് ലക്ഷം രൂപയും വിവിധ ഗൃഹോപകരണങ്ങളും സ്ത്രീധനമായി നൽകിയിരുന്നുവെന്ന് മാൻസിയുടെ കുടുംബം പറയുന്നു. എന്നാൽ ഇതിൽ തൃപ്തരാകാതെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിന്റെ കുടുംബം മാൻസിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപണം. വിവാഹശേഷം സ്ത്രീധനം കുറവാണെന്ന് ചൂണ്ടിക്കാട്ടി അവരെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായും ബന്ധുക്കൾ ആരോപിച്ചു.

തനിക്കെതിരെ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് മാൻസി കുടുംബാംഗങ്ങളെ അറിയിച്ചിരുന്നുവെന്നും പ്രശ്നം പരിഹരിക്കാൻ പലതവണ ഭർത്താവിന്റെ വീട്ടിലെത്തി സംസാരിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ശനിയാഴ്ച മാൻസി ആത്മഹത്യ ചെയ്തുവെന്ന വിവരമാണ് കുടുംബത്തിന് ലഭിച്ചത്.

പരാതിയുടെ അടിസ്ഥാനത്തിൽ സാഗർ രാജ്പുതിനെയും കുടുംബത്തിലെ അഞ്ച് അംഗങ്ങളെയുംതിരെ സ്ത്രീധന പീഡന മരണത്തിന് പൊലീസ് കേസെടുത്തു. സാഗർ രാജ്പുത്, പിതാവ് രാജേഷ്, സഹോദരൻ അനു, സഹോദരിമാരായ ബർഖയും ചാന്ദ്‌നിയും, അമ്മ ആശ എന്നിവരാണ് കേസിലെ പ്രതികൾ. സാഗർ രാജ്പുതിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img