12:33pm 25 July 2026
NEWS
എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് വെളിപ്പെടുത്തൽ
25/07/2026  08:19 AM IST
nila
എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് വെളിപ്പെടുത്തൽ

ചെന്നൈ: എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന പഴയ അവകാശവാദം വീണ്ടും ആവർത്തിച്ച് ‘ഉലക തമിഴ് പേരമയ്പ്’ നേതാവ് പഴ നെടുമാരൻ. ഉചിതമായ സമയത്ത് പ്രഭാകരൻ പൊതുജനങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രതികരണം.

2009 മുതൽ ഇതേ നിലപാടാണ് താൻ സ്വീകരിച്ചുവരുന്നതെന്ന് നെടുമാരൻ പറഞ്ഞു. പ്രഭാകരന്റെ മകൾ ദ്വാരക ടെലിവിഷനിലൂടെ പ്രത്യക്ഷപ്പെട്ട് സംസാരിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, 2023-ൽ പ്രഭാകരന്റെ മകൾ ദ്വാരകയാണെന്ന് അവകാശപ്പെട്ട് ഒരു യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, ആ ദൃശ്യങ്ങൾ കൃത്രിമ ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചതാകാമെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തൽ. പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന നെടുമാരന്റെ അവകാശവാദത്തിന് ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img