11:26pm 30 April 2026
NEWS
എൽപിജിക്ക് പോർട്ടബിലിറ്റി സംവിധാനം: ഗ്യാസ് കമ്പനിയുടെ സേവനത്തിൽ തൃപ്തരല്ലെങ്കിൽ ഇനി ഇഷ്ടമുള്ള കമ്പനി തെരഞ്ഞെടുക്കാം
29/09/2025  12:38 PM IST
ചെറുകര സണ്ണിലൂക്കോസ്
എൽപിജിക്ക് പോർട്ടബിലിറ്റി സംവിധാനം:  ഗ്യാസ് കമ്പനിയുടെ സേവനത്തിൽ തൃപ്തരല്ലെങ്കിൽ ഇനി  ഇഷ്ടമുള്ള  കമ്പനി തെരഞ്ഞെടുക്കാം

 

എൽപിജി ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട സേവനങ്ങളിൽ തൃപ്തരല്ലെങ്കിൽ ഇഷ്ടമുള്ള പുതിയ കമ്പനി തെരഞ്ഞെടുക്കാൻ അവസരം. 

മൊബൈൽ നമ്പർ പോർട്ടുചെയ്യുന്നതിന് സമാനമായാണ് എൽപിജിക്ക് പോർട്ടബിലിറ്റി സംവിധാനം വരുന്നത്. 

ഇതിന്റെ ഭാഗമായി പാചകവാതക വിതരണം നിയന്ത്രിക്കുന്ന പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് ഓഹരി ഉടമകളിൽ നിന്നും ഉപഭോക്താക്കളിൽനിന്നും അഭിപ്രായങ്ങൾ തേടി.

അഭിപ്രായങ്ങൾ ഒക്ടോബർ പകുതിയോടെ സമർപ്പിക്കണം. ഇത് ലഭിക്കുന്ന പക്ഷം എൽപിജി പോർട്ടബിലിറ്റിക്കുള്ള നിയമങ്ങളും മാർഗനിർദേശവും രൂപവൽകരിക്കും.

2013ൽ 13 സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി യുപിഎ സര്‍ക്കാര്‍ 24 ജില്ലകളിലായി പരീക്ഷണാടിസ്ഥാനത്തിൽ എൽപിജി പോർട്ടബിലിറ്റി ആരംഭിച്ചിരുന്നു. 

എന്നാൽ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള പാചകവാതക വിതരണക്കാരെ തെരഞ്ഞെടുക്കാനുള്ള സൗകര്യമായിരുന്നു ഇതുവഴി ലഭിച്ചിരുന്നത്. പിന്നീട് ഈ സംവിധാനം 2014 ല്‍ 480 ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു.

പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഇനി എളുപ്പത്തില്‍ ഇഷ്ടമുള്ള കമ്പനിയിലേക്ക് കണക്ഷന്‍ മാറ്റാമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

2025 സാമ്പത്തിക വർഷത്തിലെ കണക്ക് പ്രകാരം രാജ്യത്ത് ഏകദേശം 32 കോടിയിലധികം ഗ്യാസ് കണക്ഷനാണ് ഉള്ളത്. എന്നാൽ പ്രതിവർഷം 17 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്ത് വരുന്നത്. ഇതിൽ ഭൂരിഭാഗവും വിതരണ കാലതാമസവും സേവന തടസങ്ങളും സംബന്ധിച്ചതാണ്. 

ചില പ്രദേശങ്ങളിൽ സിലിണ്ടർ റീ ഫിൽ ചെയ്യുന്നതിന് ആഴ്ചകളോളം കാത്തിരിക്കണമെന്ന അവസ്ഥയാണെന്നും പിഎൻജിആർബി വ്യക്തമാക്കുന്നുണ്ട്. ഇതിനെല്ലാമുള്ള പരിഹാരമായാണ് പോർട്ടബിലിറ്റി സംവിധാനം നടപ്പാക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img