11:39am 02 September 2026
NEWS
രാജ്യത്ത് പാചകവാതകത്തിന് വീണ്ടും വില കൂട്ടി
01/09/2026  08:53 AM IST
nila
രാജ്യത്ത് പാചകവാതകത്തിന് വീണ്ടും വില കൂട്ടി

ന്യൂഡൽഹി: സാധാരണക്കാർക്കും ചെറുകിട വ്യാപാരികൾക്കും തിരിച്ചടിയായി രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 9.50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന്റെ വില 2,763 രൂപയായും ഡൽഹിയിൽ 2,747.50 രൂപയായും ഉയർന്നു.

അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

വാണിജ്യ എൽപിജി വിലയിലെ തുടർച്ചയായ വർധന ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയ ചെറുകിട ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകും. പാചകവാതക ചെലവ് ഉയരുന്നത് ഉൽപാദനച്ചെലവിലും നേരിട്ട് പ്രതിഫലിക്കും.

നേരത്തെയും വാണിജ്യ സിലിണ്ടറിന്റെ വില വർധിച്ചതിനെ തുടർന്ന് ഹോട്ടൽ ഉടമകൾ ഭക്ഷണവിഭവങ്ങളുടെ വില ഉയർത്തിയിരുന്നു. പുതിയ വർധനവ് ഭക്ഷണവിലയിൽ വീണ്ടും മാറ്റമുണ്ടാക്കുമോയെന്ന ആശങ്കയും ശക്തമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img