09:14am 21 September 2026
NEWS
ന്യൂനമർദ്ദം, ചുഴലിക്കാറ്റ്; കേരളത്തിനെ കാത്തിരിക്കുന്നത് പെരുമഴയുടെ ദിവസങ്ങൾ
21/09/2026  07:26 AM IST
nila
 ന്യൂനമർദ്ദം, ചുഴലിക്കാറ്റ്; കേരളത്തിനെ കാത്തിരിക്കുന്നത് പെരുമഴയുടെ ദിവസങ്ങൾ

തിരുവനന്തപുരം: കേരളത്തിൽ മഴയ്ക്ക് ശമനമില്ല. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ 24 മുതൽ മഴ കൂടുതൽ ശക്തമാകാനാണ് സാധ്യത. വടക്കൻ അന്തമാൻ കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് കേരളത്തിലെ മഴയ്ക്ക് പ്രധാന കാരണം.

ന്യൂനമർദം സെപ്റ്റംബർ 22-ഓടെ അതിതീവ്ര ന്യൂനമർദമായി ശക്തിപ്പെടാൻ സാധ്യതയുണ്ട്. തുടർന്ന് 23-ന് ആന്ധ്രപ്രദേശിന്റെ വടക്കൻ തീരത്തിനും ഒഡിഷയുടെ തെക്കൻ തീരത്തിനും സമീപം എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ന്യൂനമർദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

ചുഴലിക്കാറ്റായി രൂപംകൊണ്ടാൽ ‘അർണബ്’ എന്നായിരിക്കും പേര്. ബംഗ്ലാദേശാണ് ഈ പേര് നിർദേശിച്ചത്. ‘സമുദ്രം’ എന്നാണ് അർണബ് എന്ന പേരിന്റെ അർഥം. ഇന്ത്യൻ മഹാസമുദ്രമേഖലയിൽ 2026-ൽ രൂപപ്പെടുന്ന ആദ്യ ചുഴലിക്കാറ്റായിരിക്കും ഇത്.

ന്യൂനമർദം രൂപപ്പെടുന്ന ഘട്ടത്തിലും പിന്നീട് കരയിലേക്ക് പ്രവേശിക്കുന്ന സമയത്തുമാണ് കേരളത്തിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യത. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 24-ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img