07:09am 08 November 2026
NEWS
ബംഗാൾ ഉൾക്കടലിൽ ന്യുനമർദം ശക്തി പ്രാപിച്ചു; കേരളത്തിൽ മഴ സാധ്യത
08/04/2025  05:11 PM IST
സണ്ണി ലുക്കോസ്
ബംഗാൾ ഉൾക്കടലിൽ ന്യുനമർദം  ശക്തി പ്രാപിച്ചു; കേരളത്തിൽ മഴ സാധ്യത

തെക്കുപടിഞ്ഞാറൻ  ബംഗാൾ  ഉൾക്കടലിനു  മുകളിൽ  രൂപപ്പെട്ട  ന്യുനമർദം ശക്തി കൂടിയ ന്യുനമർദ്ദമായി (Well Marked  Low Pressure  Area )മാറി.

അടുത്ത  24  മണിക്കൂർ വടക്ക് -വടക്ക് പടിഞ്ഞാറ് ദിശയിൽ  മധ്യ പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിനു  മുകളിലൂടെ  സഞ്ചരിക്കുന്ന ന്യുനമർദ്ദം തുടർന്നുള്ള  24   മണിക്കൂറിൽ   വടക്കു -വടക്കു കിഴക്ക് ദിശയിൽ  സഞ്ചരിച്ചു  ശക്തി കുറയാൻ  സാധ്യത . 

കേരളത്തിൽ  അടുത്ത 5  ദിവസം    ഇടി മിന്നലോടു കൂടിയ  നേരിയ  ഇടത്തരം മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img