01:26am 27 April 2026
NEWS
ഭാര്യയെ കൊലപ്പെടുത്തിയത് കുട്ടികളില്ലാത്തതിനാലെന്ന് ഭർത്താവ്
26/04/2026  08:11 PM IST
nila
ഭാര്യയെ കൊലപ്പെടുത്തിയത് കുട്ടികളില്ലാത്തതിനാലെന്ന് ഭർത്താവ്

നെയ്യാറ്റിൻകരയിൽ യുവതിയെ ഭർത്താവ് കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ലാത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് ഭർത്താവിന്റെ മൊഴി. രാവിലെ എട്ടുമണിയോടെയാണ് വ്ളാത്താംകര സ്വദേശി അൽമ(33)യെ ഭർത്താവ് വിഷ്ണുനാഥ് കുത്തി കൊലപ്പെടുത്തിയത്. സമീപത്തെ ആരാധനാലയത്തിൽ പ്രാർഥന നടക്കുന്ന സമയത്തായിരുന്നു കൊലപാതകം എന്നതുകൊണ്ടു തന്നെ നിലവിളി ശബ്ദം പോലും ആരും കേട്ടില്ല. 

കല്യാണം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ലാത്തതിനെ തുടർന്നാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് വിഷ്ണുനാഥിന്റെ മൊഴി.  കുട്ടികളില്ലാത്തതിനെ സംബന്ധിച്ച് ഭാര്യയുമായി ഏറെ നാളുകളായി തർക്കം ഉണ്ടായിരുന്നതായി വിഷ്ണുനാഥ് പൊലീസിനോട് പറഞ്ഞു. ഇന്നും ഇതു സംബന്ധിച്ച് തർക്കം ഉണ്ടായെന്നും പ്രകോപനത്തിൽ കുത്തുകയായിരുന്നു എന്നുമാണ് മൊഴി. അൽമയുടെ കഴുത്തിനാണ് കുത്തേറ്റത്. 

ഭാര്യയെ കുത്തിയശേഷം വിഷ്ണുനാഥ് അഭിഭാഷകനായ സഹോദരന്റെ വീട്ടിലെത്തി വിവരം പറഞ്ഞു. സഹോദരൻ അറിയിച്ചതനുസരിച്ച് പൊലീസ് വീട്ടിലെത്തിയപ്പോൾ അൽമ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. വിഷ്ണുവിനെ പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തു. നാളെ കോടതിയിൽ ഹാജരാക്കും. അൽമയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പിഎസ്‌‌സി കോച്ചിങ് സെന്റർ അധ്യാപകനാണ് വിഷ്ണുനാഥ്. 9 വർഷങ്ങൾക്ക് മുൻപ് പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img