NEWS
പ്രണയബന്ധത്തിൽ നിന്നും പിന്മാറാൻ തയ്യാറാകാതിരുന്ന പതിനെട്ടുകാരിയെ പിതാവ് കൊലപ്പെടുത്തി
09/02/2025 10:09 AM IST
nila

പതിനെട്ടുകാരിയായ മകളെ പിതാവ് തല്ലിക്കൊന്നു. കർണാടകയിലെ ബീദറിലാണ് സംഭവം. പ്രണയബന്ധത്തിൽ നിന്നും പിന്മാറാൻ പെൺകുട്ടി തയ്യാറാകാതിരുന്നതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. കൃത്യം നടക്കുമ്പോൾ മറ്റാരും വീട്ടിലുണ്ടായിരുന്നില്ല.
തനിക്കൊരു പ്രണയമുണ്ടെന്ന് പെൺകുട്ടി പിതാവിനെ അറിയിച്ചതിനെച്ചൊല്ലി വാക്കുതർക്കമുണ്ടായി. ബന്ധത്തിൽനിന്നു പിന്മാറില്ലെന്നും സുഹൃത്തിനെ വിവാഹം ചെയ്യാൻ അനുവദിക്കണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടതോടെ പിതാവ് മരത്തടികൊണ്ട് അടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി അപ്പോൾത്തന്നെ മരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











