
വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റൈറ്റ്.റവ.ഡോ. ആന്റണി വാലുങ്കൽ ലൂർദ് ആശുപത്രി ഡോക്ടഴ്‌സ് ദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നു. സിസ്റ്റർ ഗോൾഡിൻ പീറ്റർ,ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, ഡോ. സന്തോഷ് ജോൺ എബ്രഹാം, ഡോ. പോൾ പുത്തൂരാൻ, ഡോ.അനൂഷ വർഗ്ഗീസ് , ഫാ. ആന്റണി റാഫേൽ കൊമരംചാത്ത് എന്നിവർ സമീപം.
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ ദേശീയ ഡോക്ടേഴ്സ് ദിനം 'സനാരേവ 26 – ദി ഗെയിം ഓഫ് ഹീലിംഗ്' എന്ന പ്രമേയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഫിഫ വേൾഡ് കപ്പിന്റെ ആവേശം പകർത്തിക്കൊണ്ട് എല്ലാ ഡോക്ടർമാരുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ വേൾഡ് കപ്പ് മാതൃകയിലുള്ള പ്രത്യേക പിരമിഡ് ഒരുക്കിയത് ആഘോഷത്തിന്റെ പ്രധാന ആകർഷണമായി. ആരോഗ്യരംഗത്ത് ഡോക്ടർമാർ കാഴ്ചവയ്ക്കുന്ന സമർപ്പണത്തെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി വരാപ്പുഴ അതിരൂപത സഹായമെത്രാൻ റൈറ്റ്.റവ. ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു.സമൂഹത്തിന് മികച്ച ആരോഗ്യസേവനം നൽകുന്നതിൽ ഡോക്ടർമാർ വഹിക്കുന്ന നിസ്വാർത്ഥ സേവനത്തെ അദ്ദേഹം അഭിനന്ദിച്ചു. ഓരോ ചികിത്സയും മനുഷ്യ ജീവിതത്തിന്റെ മഹത്വവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്ന പ്രവർത്തിയാണെന്നും പ്രതിസന്ധികളുടെ മുന്നിൽ ഉറച്ചുനിൽക്കുന്ന ശക്തിയുടെ പ്രതീകങ്ങളായാണ് ഡോക്ടർമാരെ സമൂഹം കാണുന്നതെന്നും എന്നാൽ അവരും ഉത്തരവാദിത്വവും സമ്മർദ്ദവും അനുഭവപ്പെടുന്ന മനുഷ്യരാണെന്നും ഡോക്ടർമാരെ ആദരിക്കുകയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ചാമ്പ്യൻസ് ഓഫ് കെയർ ഫിഫ എഡിഷൻ അവാർഡുകളും ദൃശ്യം 4 വീഡിയോ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ റവ. ഫാ. വിമൽ ഫ്രാൻസിസ്, അസോസിയേറ്റ് ഡയറക്ടർ ഫാ. ആൻ്റണി റാഫേൽ കോമരംചാത്ത്,സിനി ആർട്ടിസ്റ്റ് ശ്രീമതി. അഞ്ജലി നായർ,ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് ജോൺ എബ്രഹാം, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂഷ വർഗ്ഗീസ്, നഴ്സിംഗ് സൂപ്രണ്ട് റവ. സിസ്റ്റർ ഗോൾഡിൻ പീറ്റർ എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ചു കൊച്ചിൻ ഗ്ലോബൽ, കൊച്ചിൻ സെൻട്രൽ, കൊച്ചിൻ ലേയ്ക്ക് സൈഡ് , കൊച്ചിൻ ബീച്ച് സൈഡ് , കൊച്ചിൻ ട്രൈസിറ്റി, കൊച്ചിൻ വെസ്റ്റ്, കൊച്ചിൻ നൈറ്റ്സ് എന്നീ റോട്ടറി ക്ലബ്ബുകൾ
'Gift of Hope' പദ്ധതിയുടെ ഭാഗമായിഡയാലിസിസ് രോഗികൾക്കായി ഡയാലിസിസ് കൺസ്യൂമബിൾ കിറ്റുകൾ സംഭാവന ചെയ്തു. ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ, ജീവനക്കാർ, റോട്ടറി ക്ലബ് ഭാരവാഹികൾ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Photo Courtesy - Google







