
ലൂർദ് ആശുപത്രിയിൽ കാർഡിയോതൊറാസിക് ശസ്ത്രക്രിയയിൽ ചരിത്ര നേട്ടം നേടിയതിന്റെ വിജയ ഘോഷചടങ്ങ് വൈപ്പിൻ എംഎൽഎ ശ്രീ. ടോണി ചമ്മിണി ഉദ്ഘാടനം നിർവഹിക്കുന്നു.ഡോ. ആനന്ദ് മാത്യു മാമൻ, ഡോ. ജോസഫ് തോമസ്, ഫാ. വിമൽ ഫ്രാൻസിസ്, ഡോ. പോൾ പുത്തൂരാൻ, ശ്രീമതി . വോൾഗ മരിയ എന്നിവർ സമീപം.
കൊച്ചി: ലൂർദ്‌സ് ആശുപത്രിയുടെ കാർഡിയോതൊറാസിക് സർജറി വിഭാഗം വെറും 100 ക്ലിനിക്കൽ ദിവസങ്ങൾക്കുള്ളിൽ 100-ലധികം ഹൃദയ ശസ്ത്രക്രിയകൾ 100% വിജയനിരക്കോടെ പൂർത്തിയാക്കി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഈ നേട്ടത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ ലൂർദ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. കൃത്യത, വൈദഗ്ധ്യം, കൂട്ടായ പ്രവർത്തനം, രോഗികേന്ദ്രീകൃത പരിചരണം എന്നിവയിൽ കാർഡിയോതൊറാസിക് സർജറി വിഭാഗം പുലർത്തുന്ന ഉയർന്ന നിലവാരത്തിന്റെ തെളിവാണ് ഈ നേട്ടമെന്നും കാർഡിയോതൊറാസിക് സർജൻ ഡോ. ജോസഫ് തോമസിന്റെയും, കാർഡിയാക് അനസ്‌തേഷിയോളജിസ്റ്റുമാരായ ഡോ. ആനന്ദ് മാത്യു മാമന്റെയും, ഡോ. ടോം തോമസിന്റെയും, നഴ്‌സിംഗ് വിഭാഗം ഉൾപ്പെടെയുള്ള മുഴുവൻ മൾട്ടിഡിസിപ്ലിനറി കാർഡിയാക് കെയർ ടീമിന്റെയും അർപ്പണബോധവും നൈപുണ്യവും ഏകോപിത പ്രവർത്തനവുമാണ് ഈ വിജയത്തിന് പിന്നിലെ ശക്തിയായതെന്നും അദ്ധേഹം പറഞ്ഞു.വൈപ്പിൻ എം.എൽ.എ ശ്രീ. ടോണി ചമ്മിണി ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ അനുമോദന പ്രഭാഷണം നടത്തി.കാർഡിയോതൊറാസിക് സർജൻ ഡോ. ജോസഫ് തോമസ്, കാർഡിയാക് അനസ്‌തേഷിയോളജിസ്റ്റ് ഡോ. ആനന്ദ് മാത്യു മാമൻ എന്നിവർ നേട്ടത്തെ കുറിച്ച് സംസാരിച്ചു.
ചടങ്ങിൽ ആശുപത്രി മാനേജ്മെൻ്റ് അംഗങ്ങൾ, ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സാന്നിധ്യം ചടങ്ങിന് മിഴിവേകി. വോൾഗാ മരിയ എസ്, സാന്ദ്ര ഫിലിപ്പ് എന്നിവർ സംസാരിച്ചു.
Photo Courtesy - Google








