11:16pm 14 October 2026
NEWS
ലോട്ടെ ചോക്കോ പൈ പൂർണ്ണ സുരക്ഷിതം
14/10/2026  09:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലോട്ടെ ചോക്കോ പൈ പൂർണ്ണ സുരക്ഷിതം

കൊച്ചി: ലോട്ടെ ചോക്കോ പൈ അനുവദനിയമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതും ഉപഭോഗത്തിന് പൂർണ്ണ സുരക്ഷിതവുമാണെന്ന് ഗാസിയാബാദിലെ ദേശീയ ഭക്ഷ്യ പരീക്ഷണശാലയുടെ പരിശോധനയിൽ സ്ഥിരീകരിച്ചതായി ലോട്ടെ ഇന്ത്യ മാനേജിംഗ് ഡയറക്ടർ മിലൻ വാഹി അറിയിച്ചു.

നേരത്തെ ഗുണനിലവാരത്തെക്കുറിച്ച് ആരോപണമുയർന്ന അതേ ബാച്ചിൽനിന്നുള്ള സാമ്പിലുകളാണ് വീണ്ടും പരിശോധനക്ക് വിധേയമാക്കിയത്. എഫ്എസ്എസ്എഐ അംഗീകരിച്ച റഫറൽ ഭക്ഷ്യ പരീക്ഷണശാലയുടെ കണ്ടെത്തൽ ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളുടെ വിശ്വാസം നിലനിർത്തുന്നതിനുമുള്ള കമ്പനിയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 2026 ഏപ്രിൽ 10-ന് നിർമ്മിച്ച എൻഎം 10 ഡിസി 2 ബാച്ചിലെ സാമ്പിൾ ചില പരാതികൾ ഉയർന്നതിനെ തുടർന്ന് മുൻകരുതൽ നടപടിയായി ബന്ധപ്പെട്ട ബാച്ച് തിരിച്ചുവിളിച്ച് സ്വതന്ത്ര പരിശോധനയ്ക്കായി ദേശീയ ഭക്ഷ്യ പരീക്ഷണശാലയിലേക്ക് കമ്പനി അയയ്ക്കുകയായിരുന്നു. പരിശോധനയിൽ ഉൽപ്പന്നം നിയമാനുസൃതമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതായി സ്ഥിരീകരിച്ചു. ഉപഭോക്താക്കളുടെ സുരക്ഷയും വിശ്വാസവുമാണ് കമ്പനിയുടെ പരമപ്രധാനമായ പരിഗണന.  ഗുണനിലവാരം, ഭക്ഷ്യസുരക്ഷ, നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവയിൽ കമ്പനി വിട്ടുവീഴ്ച ചെയ്യില്ല. ലോട്ടെ ചോക്കോ പൈ ഉൽപ്പന്നത്തിന് നിരോധനമില്ലെന്നും സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്നും മിലൻ വാഹി വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img