03:41pm 22 September 2026
NEWS
കെ. മുഹമ്മദ് ഈസയുടെ നഷ്ടം അപൂർവമായ ശൂന്യത : സിപി സൈതലവി
26/02/2025  09:39 PM IST
കെ. മുഹമ്മദ് ഈസയുടെ നഷ്ടം അപൂർവമായ ശൂന്യത : സിപി സൈതലവി


ദോഹ: കെ. മുഹമ്മദ് ഈസ്സയുടെ വിയോഗം അപൂർവമായ ഒരു ശൂന്യതയാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും ചന്ദ്രിക മുൻ ചീഫ് എഡിറ്ററുമായ സിപി സൈതലവി.ഈസക്ക ചെയ്ത നന്മകളും സേവനങ്ങളും ഓർമ്മകളിൽ എന്നും നിലനിൽക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കെഎംസിസി ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ' നമ്മുടെ സ്വന്തം ഈസക്ക' അനുസ്മരണ സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഈസക്ക സമൂഹത്തിന്റെ എല്ലാ മേഖലയിലുംപെട്ട  ആളുകൾക്കുവേണ്ടി ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ അത്ഭുതത്തോടെയല്ലാതെ നോക്കികാണാൻ കഴിയില്ല. നമ്മൾ അറിഞ്ഞ ഈസക്കയുടെ എത്രയോ മുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അവശരായ കലാകാരൻമാരുടെ ആശ്രയമായിരുന്നു അദ്ദേഹമെന്നും അദ്ദേഹം അനുസ്മരിച്ചു.
ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു.

കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുസമദ് അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു.എസ്എഎം ബഷീർ, സലീം നാലകത്ത്, നൗഫൽ മുഹമ്മദ് ഈസ, ആർ.എസ്. മൊയ്തീൻ, റഫീക്ക് പള്ളിയാളി, ഇസ്മായിൽ ഹുദവി തുടങ്ങിയവർ സംസാരിച്ചു. ലുഖ്മാൻ ഫൈസി ഖിറാഅത്ത് നടത്തി. അബ്ദുൽ അക്ബർ വെങ്ങശ്ശേരി സ്വാഗതവും മുഹമ്മദ് ലൈസ് നന്ദിയും പറഞ്ഞു.നാദിർ ഈസ, നമീർ ഈസ, ആസാദ് തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാന ഭാരവാഹികളായ സിദ്ധീഖ് വാഴക്കാട്, അലി മൊറയൂർ, ജില്ലാ ഭാരവാഹികളായ മഹ്ബൂബ്‌ നാലകത്ത്, അബ്ദുൽ ജബ്ബാർ പാലക്കൽ, അബ്ദുൽ മജീദ് പുറത്തൂർ, മുനീർ പട്ടർക്കടവ്, ഷംസീർ മാനു തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img