കൊച്ചി: മഞ്ഞുമ്മൽ പ്രൊവിൻസിന്റെ കീഴിലുള്ള ലോസ് ആൻഡസ് ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി യുവജനങ്ങൾക്കായി "ലോസ് ആൻഡസ് കോൺക്ലേവ് 2026" എന്ന വിദ്യാഭ്യാസ സംഗമം സംഘടിപ്പിക്കുന്നു. മാർച്ച് 27-ന് (വെള്ളി) പാലാരിവട്ടം പി.ഒ.സി (പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ) യിൽ പരിപാടി നടക്കും.
അന്താരാഷ്ട്ര വിദ്യാഭ്യാസവും വിദേശ അവസരങ്ങളും സംബന്ധിച്ച് സമൂഹത്തിൽ ഉയർന്ന് വരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. തെറ്റായ വിവരങ്ങൾ, യാഥാർഥ്യമില്ലാത്ത പ്രതീക്ഷകൾ, ശരിയായ മാർഗനിർദേശങ്ങളുടെ അഭാവം എന്നിവ മൂലം നിരവധി കുടുംബങ്ങൾ സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലാണ് ഈ പരിപാടി.
വിദ്യാർത്ഥികളും സമൂഹവും ഉത്തരവാദിത്വത്തോടെ തീരുമാനങ്ങൾ എടുക്കുന്നതിനും, ധാർമ്മിക സമീപനവും പ്രായോഗിക പരിഹാരങ്ങളും സ്വീകരിക്കുന്നതിനും കോൺക്ലേവ് സഹായകരമാകും. യുവജനങ്ങൾക്ക് അവസരങ്ങൾ കൂടുതൽ ചിന്താപൂർവ്വവും സാമൂഹിക ആഗോള ഉത്തരവാദിത്വത്തോടെയും സമീപിക്കാൻ ഈ പരിപാടി പ്രചോദനമാകും.








